UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘മനസ് നഷ്ടപ്പെടുമെന്നായപ്പോള്‍ ഒരു യാത്ര പോയതാണ്’; മാപ്പ് പറഞ്ഞ് സി ഐ നവാസ്

മേലുദ്യോഗസ്ഥരുടെ മാനസികപീഡനവും അമിതമായ ജോലി സമ്മര്‍ദ്ദവും നവാസിനെ മാനസികമായി തളര്‍ത്തിയതാണ് അദ്ദേഹത്തെ എല്ലാവരില്‍ നിന്നും മാറി നില്‍ക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്

കാണാതാകുകയും പിന്നീട് തമിഴ്‌നാട്ടിലെ കരൂരില്‍ നിന്നും പോലീസ് കണ്ടുപിടിക്കുകയും ചെയ്ത എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ സിഐ വി എസ് നവാസിനെ പാലക്കാട് പോലീസ് എറണാകുളത്തേക്ക് തിരികെ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ തന്റെ ഫേസ്ബുക്ക് പേജിലൂടെ കേരള ജനതയോട് നവാസ് മാപ്പ് ചോദിച്ചു.

‘മാപ്പ്, വിഷമിപ്പിച്ചതിന്. മനസ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്ര പോയതാണ്. ഇപ്പോള്‍ തിരികെ യാത്ര..’ എന്നാണ് നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് നവാസ് ഒളിച്ചോടിയതെന്ന് ഭാര്യ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. അസിസ്റ്റന്റ് കമ്മിഷണര്‍ പിഎസ് സുരേഷില്‍ നിന്നാണ് നവാസ് പീഡനമേറ്റുവാങ്ങിയത്. ബുധനാഴ്ച രാത്രിയില്‍ വയര്‍ലസ് സെറ്റില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്ന് ആരോപിച്ച് സുരേഷ് നവാസിനെ അസഭ്യം വിളിക്കുകയായിരുന്നു.

മേലുദ്യോഗസ്ഥരുടെ മാനസികപീഡനവും അമിതമായ ജോലി സമ്മര്‍ദ്ദവും നവാസിനെ മാനസികമായി തളര്‍ത്തിയതാണ് അദ്ദേഹത്തെ എല്ലാവരില്‍ നിന്നും മാറി നില്‍ക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. 25ആം വിവാഹ വാര്‍ഷികവും തന്റെ അമ്പതാം പിറന്നാളും ആയ ദിവസം പോലും നവാസിന് ലീവ് എടുക്കാന്‍ സാധിച്ചിരുന്നില്ല. സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്എച്ച്ഒ ആയ നവാസിന് അവധി കിട്ടാറേയില്ലായിരുന്നുവെന്നാണ് പറയുന്നത്. അസുഖബാധിതയായി കിടപ്പിലായ അമ്മയെ ശുശ്രൂഷിക്കാന്‍ പോലും സമയം കിട്ടാതെ പോകുന്നതും നവാസിനെ അസ്വസ്ഥനാക്കിയിരുന്നു. ഇതിനെല്ലാം പുറമെയാണ് അസി. കമ്മിഷണറില്‍ നിന്നും പരസ്യമായ ശകാരം കേള്‍ക്കേണ്ടി വന്നത്. മാത്രമല്ല, സംഭവ ദിവസം 18 മണിക്കൂറോളം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നവാസിന് അസി. കമ്മീഷണറുമായി ഉണ്ടായ പ്രശ്നത്തെ തുടര്‍ന്ന് അബ്സെന്റ് ഇട്ടു നല്‍കുകയായിരുന്നു. അതും നവാസിന്റെ കീഴിലുള്ള ഒരു ഉദ്യോഗസ്ഥനെ കൊണ്ടാണ് അദ്ദേഹത്തിന് ആബ്സന്റ് മാര്‍ക്ക് ചെയ്യിപ്പിച്ചത്. ഇത്തരം അപമാനങ്ങളെല്ലാം ഏല്‍ക്കേണ്ടി വന്നതാണ് ഈ പൊലീസ് ഉദ്യോഗസ്ഥനെ തളര്‍ത്തിയതെന്നാണ് പറയുന്നത്.

read more:അവധി മാര്‍ക്ക് ചെയ്യിപ്പിച്ചത് കീഴുദ്യോഗസ്ഥനെ കൊണ്ട്, എന്നിട്ടും മാനസികപീഡനം നടന്നിട്ടില്ലെന്ന് വിശദീകരണം; സി ഐ നവാസിന്റെ പ്രശ്‌നം പൊലീസ് ഒതുക്കുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍