UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോമസ് ചാണ്ടിയെ എന്‍സിപിയും കൈവിട്ടു: രാജി ഉറപ്പായി

ചാണ്ടി രാജിവയ്ക്കണമെന്നാണ് സംസ്ഥാന ഭാരവാഹികളുടെ പൊതു വികാരം

കായല്‍ കയ്യേറ്റക്കേസില്‍ ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിയെ സ്വന്തം പാര്‍ട്ടിയായ എന്‍സിപിയും കൈവിട്ടു. എന്‍സിപി സംസ്ഥാന നേതൃത്വം ചാണ്ടി രാജി ആവശ്യപ്പെടാനായി കേന്ദ്രനേതൃത്വത്തോട് അനുമതി തേടിയിരിക്കുകയാണ്.

ചാണ്ടി രാജിവയ്ക്കണമെന്നാണ് സംസ്ഥാന ഭാരവാഹികളുടെ പൊതു വികാരം. രാജിക്കാര്യത്തില്‍ ഇന്ന് എന്‍സിപി യോഗം നടക്കുകയാണ്. ശനിയാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷവും ഇന്ന് രാവിലെയും തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലായിരുന്നു എന്‍സിപി. എന്നാല്‍ എന്‍സിപി യോഗത്തിനിടെ മന്ത്രിക്കെതിരെ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയതോടെ മന്ത്രിയുടെ രാജി അനിവാര്യമാണെന്ന നിലപാടിലേക്ക് സംസ്ഥാന നേതൃത്വം എത്തിച്ചേരുകയായിരുന്നു.

മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും വിശ്വാസമില്ലാത്തതിനാലാണ് തോമസ് ചാണ്ടി കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിച്ചതെന്നാണ് കോടതി നിരീക്ഷിച്ചത്. ഇത് മുന്നണിയുടെ കൂട്ടുത്തരവാദിത്വത്തെയാണ് ചോദ്യം ചെയ്യുന്നത്. തോമസ് ചാണ്ടിയുടേത് പക്വതയില്ലാത്ത നടപടിയായെന്ന് സര്‍ക്കാരും കോടതിയില്‍ വിശദീകരിച്ചു.

‘ചങ്ക്’ തകര്‍ന്നെന്ന് ഞങ്ങള്‍ കരുതട്ടോ? ചോദ്യം പിണറായിയോടാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍