UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണന്താനത്തിനെ മന്ത്രിയാക്കിയതിനെതിരെ എന്‍ഡിഎ ഘടകകക്ഷികള്‍

സിപിഎമ്മുമായി ചങ്ങാത്തം കാണിക്കുന്ന മന്ത്രിയെ ബിജെപി നിലയ്ക്കു നിര്‍ത്തണമെന്നും നേതാക്കള്‍

അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ കേന്ദ്രമന്ത്രിയാക്കിയതിനെതിരെ എന്‍ഡിഎ കേരളഘടകത്തില്‍ പൊട്ടിത്തെറി. സിപിഎമ്മുമായി ചങ്ങാത്തം കാണിക്കുന്ന മന്ത്രിയെ ബിജെപി നിലയ്ക്കു നിര്‍ത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ എന്‍ഡിഎ നേതാക്കളോട് ആലോചിക്കാതെ മന്ത്രിയെ തീരുമാനിച്ച ബിജെപി കേന്ദ്രനേതൃത്വത്തെയും ഘടകകക്ഷികള്‍ വിമര്‍ശിച്ചു. ഇന്നലെ ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ കണ്ണന്താനത്തിനെതിരെ ഘടകകക്ഷികള്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നതിന്റെ ശബ്ദരേഖ മനോരമ ന്യൂസ് ആണ് പുറത്തുവിട്ടത്. കേരള കോണ്‍ഗ്രസ് നേതാവ് രാജന്‍ കണ്ണാത്ത്, ലോക്ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ മെഹ്ബൂബ്, സികെ ജാനു എന്നിവരാണ് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. കണ്ണന്താനത്തെ കെട്ടിയിറക്കിയതുകൊണ്ട് ആര്‍ക്കാണ് ഗുണം എന്നാണ് വിമര്‍ശകരുടെയെല്ലാം പ്രധാന ചോദ്യം.

എന്‍ഡിഎ സീറ്റ് തന്നില്ലെങ്കില്‍ യുഡിഎഫില്‍ പോകാന്‍ ബിഡിജെഎസ്

ജനങ്ങളെ ബോധ്യപ്പെടുത്താനാണ് മന്ത്രിക്ക് നാട്ടിലെമ്പാടും സ്വീകരണമൊരുക്കേണ്ട ഗതികേട് ബിജെപിയ്ക്ക് വരുന്നത്. കോട്ടയം മണിമലയില്‍ സ്വീകരണച്ചടങ്ങിനിടെ സിപിഎം നേതാക്കളെ കണ്ടപ്പോള്‍ മന്ത്ര് ഓടിച്ചെന്നത് നാണക്കേടായി. മുഖ്യമന്ത്രിയെ പ്രശംസിച്ചും സിപിഎം നേതൃത്വത്തോട് അടുപ്പം പുലര്‍ത്തിയുമുള്ള കണ്ണന്താനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നണിക്ക് ദോഷം ചെയ്യുമെന്നും ഘടകകക്ഷി നേതാക്കള്‍ പറയുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള ബിജിപി നേതാക്കള്‍ ആരും തന്നെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നതല്ലാതെ പ്രതികരിച്ചില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍