UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒറ്റയെണ്ണവും മനഃസമാധാനത്തോടെ ജീവിക്കില്ല: പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചവരെക്കുറിച്ച് ഡിവൈഎസ്പി

പ്രവീണിനെ കിട്ടാത്തിടത്തോളം അത് എത്രത്തോളം താമസിക്കുമോ അത്രത്തോളം ആക്രമണത്തില്‍ പങ്കെടുത്ത മറ്റുള്ളവരുടെ വീടുകളില്‍ പോലീസ് കയറിയിറങ്ങിയിരിക്കും

പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചവരെ മനഃസമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് നെടുമങ്ങാട് ഡിവൈഎസ്പി അശോകന്‍. ബിജെപി നടത്തിയ ഹര്‍ത്താലിന്റെ ദിവസം നെടുമങ്ങാട് പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും ബോംബെറിയുകയും ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ഡിവൈഎസ്പി. നെടുമങ്ങാട് എസ്‌ഐ സുനിലിന് നേരെയാണ് ആര്‍എസ്എസ് മേഖലാ പ്രചാരക് പ്രവീണിന്റെ നേതൃത്വത്തില്‍ ആക്രമണമുണ്ടായത്.

അത് തീര്‍ച്ചയാണ്. എനിക്ക് വേണ്ടത് പ്രവീണിനെയാണ്. അവനെ കിട്ടാത്തിടത്തോളം അത് എത്രത്തോളം താമസിക്കുമോ അത്രത്തോളം ആക്രമണത്തില്‍ പങ്കെടുത്ത മറ്റുള്ളവരുടെ വീടുകളില്‍ പോലീസ് കയറിയിറങ്ങിയിരിക്കും, അറസ്റ്റ് ചെയ്തിരിക്കും; അതില്‍ യാതൊരു സംശയവും വേണ്ട- നെടുമാങ്ങാട് വച്ചു നടത്തിയ പത്രസമ്മേളനത്തില്‍ ഡിവൈഎസ്പി വ്യക്തമാക്കി. എന്റെ പരിധിയിലെ ഒരു എസ്‌ഐയുടെ കൈ തല്ലിയൊടിച്ചു. അഞ്ച് പോലീസുകാരെ പരിക്കേല്‍പ്പിച്ചു. സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞു. ഇങ്ങനെയൊരു രാഷ്ട്രീയ പ്രവര്‍ത്തനം ഞാന്‍ ഡിവൈഎസ്പി ആയിരിക്കുമ്പോള്‍ സമ്മതിക്കില്ല.

സംഘമന്ദിര്‍ എന്ന കെട്ടിടത്തില്‍ ഒളിച്ചു താമസിച്ചാണ് പ്രവീണ്‍ ആക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കഴിഞ്ഞദിവസം പോലീസ് സംഘമന്ദിര്‍ റെയ്ഡ് ചെയ്തിട്ടുണ്ട്. നേതൃനിരയില്‍ നിന്ന് ചുക്കാന്‍ പിടിച്ച നേതാക്കളെ ആദ്യം അറസ്റ്റ് ചെയ്യും. പിന്നെ രണ്ടാം നിര നേതാക്കളെയും പിടികൂടും. ഹര്‍ത്താലുമായി ബന്ധപ്പെട്ട് 121 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡിവൈ എസ് പി അറിയിച്ചു.

പോലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ് കേസുമായി ബന്ധപ്പെട്ട് മാത്രം 38 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. അതിന് ശേഷം നടന്ന ജാഥകളുമായി ബന്ധപ്പെട്ട് 21 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായതായും ഡിവൈഎസ്പി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍