UPDATES

താഴ്ന്ന ജാതിക്കാരനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായി നീനുവിന്റെ മൊഴി

കെവിന്റെ കൊലപാതകത്തിന് കാരണം പോലീസിന്റെ വീഴ്ച ആണെന്നും നീനു പറഞ്ഞിട്ടുണ്ട്

കെവിന്‍ വധക്കേസില്‍ പിതാവിനെതിരെ നീനുവിന്റെ നിര്‍ണായക മൊഴി. താഴ്ന്ന ജാതിക്കാരനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് നീനു ഇന്ന് മൊഴി നല്‍കിയത്.

കെവിനെ കൊലപ്പെടുത്തിയത് ദുരഭിമാനം മൂലമാണെന്ന മൊഴിയാണ് നീനു ഇന്നും ആവര്‍ത്തിച്ചത്. കേസിലെ മുഖ്യസാക്ഷിയായ അനീഷും കെവിന്റേത് ദുരഭിമാന കൊലയാണെന്ന് മൊഴി നല്‍കിയിട്ടുണ്ട്. കെവിന്റെ കൊലപാതകത്തിന് കാരണം പോലീസിന്റെ വീഴ്ച ആണെന്നും നീനു പറഞ്ഞിട്ടുണ്ട്.

കെവിന്‍ വധക്കേസില്‍ മുഖ്യ സാക്ഷി അനീഷിന്റെ ബന്ധുക്കളെയടക്കം ആറ് സാക്ഷികളെ കഴിഞ്ഞ ദിവസം വിസ്തരിച്ചു. അതേസമയം, കെവിന്‍ വധക്കേസിലെ 28-ാം സാക്ഷി അബിന്‍ പ്രദീപ് കൂറുമാറിയിരിക്കുകയാണ്. കെവിനെ തട്ടിക്കൊണ്ട് പോകുന്നതുള്‍പ്പെടെ അറിഞ്ഞിരുന്നെന്ന് മൊഴി നല്‍കിയ സാക്ഷിയാണ് അബിന്‍.

ഈ മൊഴിയാണ് അബിന്‍ വിചാരണ സമയത്ത് മാറ്റിപ്പറഞ്ഞത്. പ്രതികള്‍ക്കെതിരെ രഹസ്യ മൊഴി നല്‍കിയത് പോലീസ് ഭീഷണിപ്പെടുത്തിയത് മൂലമെന്നും അബിന്‍ വെളിപ്പെടുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍