UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നൈജീരിയന്‍ പൗരനെ ഡല്‍ഹിയില്‍ ആള്‍ക്കൂട്ടം ക്രൂരമായി തല്ലിച്ചതച്ചു

കാല്‍ പോസ്റ്റില്‍ കെട്ടിയിട്ട് ആള്‍ക്കൂട്ടം തല്ലിച്ചതയ്ക്കുകയായിരുന്നു

നൈജീരിയന്‍ പൗരനെ ഡല്‍ഹിയില്‍ ആള്‍ക്കൂട്ടം ക്രൂരമായി തല്ലിച്ചതച്ചു. പോസ്റ്റില്‍ കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം. മോഷണവും മയക്കുമരുന്ന് വില്‍പ്പനയും ആരോപിച്ചായിരുന്നു മര്‍ദ്ദനം. ദക്ഷിണ ഡല്‍ഹിയിലെ മാളവ്യനഗറില്‍ സെപ്തംബര്‍ 24നായിരുന്നു സംഭവം.

നൈജീരിയ സ്വദേശിയെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്ന വീഡിയോ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. കാല്‍ പോസ്റ്റില്‍ കെട്ടിയിട്ട് ആള്‍ക്കൂട്ടം തല്ലിച്ചതയ്ക്കുകയായിരുന്നു. മര്‍ദ്ദനമേറ്റയാള്‍ സഹായത്തിനായി അപേക്ഷിക്കുന്നുണ്ടെങ്കിലും ആരും ഗൗനിക്കുന്നില്ല.

സംഭവത്തിന് ശേഷം പ്രദേശവാസികളില്‍ ഒരാള്‍ നല്‍കിയ പരാതിയില്‍ നൈജീരിയക്കാരന്‍ മോഷണശ്രമത്തില്‍ ഉള്‍പ്പെട്ടതായും കോണിയില്‍ നിന്നും വീണതാണ് ഇയാള്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമെന്നും പറയുന്നു. ഇയാളെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍