UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപിയില്‍ ചേരാന്‍ പണം: പട്ടേല്‍ നേതാവ് നിഖില്‍ സാവനിയും പാര്‍ട്ടിക്ക് പുറത്തേക്ക്

ബിജെപിയില്‍ ചേരാന്‍ തനിക്ക് പണമൊന്നും വാഗ്ദാനം ചെയ്തിരുന്നില്ലെന്നും സ്വമേധയ ചേര്‍ന്നതാണെന്നും നിഖില്‍ കൂട്ടിച്ചേര്‍ത്തു

ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന പട്ടേല്‍ സമര നേതാവ് നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ബിജെപി നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന പട്ടേല്‍ നേതാവ് നിഖില്‍ സവാനിയും പാര്‍ട്ടി വിടുന്നു. ബിജെപിയുടെ ഈ നടപടി തന്നെ ഞെട്ടിച്ചുവെന്നും ഇനി അവര്‍ക്കൊപ്പം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും പറഞ്ഞാണ് നിഖില്‍ രാജി പ്രഖ്യാപിച്ചത്.

ബിജെപിയില്‍ ചേരാന്‍ തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് കഴിഞ്ഞ ദിവസമാണ് നരേന്ദ്രപട്ടേല്‍ വെളിപ്പെടുത്തിയത്. ഈ വാര്‍ത്ത കേട്ട് ഞാന്‍ അതീവ ദുഃഖിതനാണ്. ഇന്ന് തന്നെ ബിജെപിയില്‍ നിന്നും പുറത്തുപോകുമെന്നും നിഖില്‍ അറിയിച്ചു. ബിജെപി വാഗ്ദാനം ചെയ്ത ഒരു കോടി രൂപ കൈപ്പറ്റാന്‍ തയ്യാറാകാതിരുന്ന നരേന്ദ്ര പട്ടേലിനെ അദ്ദേഹം അഭിനന്ദിച്ചു. വളരെയധികം സാമ്പത്തിക പ്രശ്‌നങ്ങളുള്ള കുടുംബത്തില്‍ നിന്നാണ് അദ്ദേഹം വരുന്നത്. എന്നിട്ടും ബിജെപി വച്ചുനീട്ടിയ ഒരു കോടി രൂപ കൈപ്പറ്റാന്‍ അദ്ദേഹം തയ്യാറാകാതിരുന്നത് അഭിനന്ദനീയമാണ്- നിഖില്‍ വ്യക്തമാക്കി.

ബിജെപിയില്‍ ചേരാന്‍ തനിക്ക് പണമൊന്നും വാഗ്ദാനം ചെയ്തിരുന്നില്ലെന്നും സ്വമേധയ ചേര്‍ന്നതാണെന്നും നിഖില്‍ കൂട്ടിച്ചേര്‍ത്തു. ലോലിപോപ്പ് വാഗ്ദാനം ചെയ്ത് ബിജെപി ആളെക്കൂട്ടാന്‍ ശ്രമിക്കുകയാണ്. ബിജെപിയില്‍ ചേരാന്‍ തനിക്ക് ഒരു കോടി വാഗ്ദാനം ചെയ്‌തെന്ന് വെളിപ്പെടുത്തിയ നരേന്ദ്ര പട്ടേല്‍ അഡ്വാന്‍സായി ലഭിച്ച പത്ത് ലക്ഷം രൂപയും ഉയര്‍ത്തിക്കാട്ടിയിരുന്നു. പട്ടേല്‍ സംവരണ സമര നായകന്‍ ഹര്‍ദിക് പട്ടേലിന്റെ അടുത്ത അനുയായി വരുണ്‍ പട്ടേല്‍ വഴിയാണ് ബിജെപി തന്നെ സ്വാധീനിച്ചതെന്ന് നരേന്ദ്ര പട്ടേല്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വരുണ്‍ പട്ടേലും ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നെ അഹമ്മദാബാദിലേക്ക് വിളിപ്പിച്ചു. അവിടെ നിന്നും ഗാന്ധിനഗറിലേക്ക് കൊണ്ടുപോയി. ഗാന്ധി നഗറില്‍ കുറച്ചുനേരം വാഹനത്തില്‍ ചുറ്റിച്ച ശേഷം അഡലാജിന് സമീപമുള്ള ഒരു ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെവച്ച് നിരവധി ബിജെപി നേതാക്കന്മാര്‍ക്ക് എന്നെ പരിചയപ്പെടുത്തി. ജിത്തുഭായ് വഗാനി, ചുദാസ്മാസാഹബ് തുടങ്ങിയ നേതാക്കളാണ് അവിടെയുണ്ടായിരുന്നത്. ഒരു കോടി രൂപ നല്‍കാമെന്ന വാഗ്ദാനം അവിടെ വച്ചാണ് നല്‍കിയത്. വരുണ്‍ പത്ത് ലക്ഷം രൂപ അഡ്വാന്‍സായി നല്‍കി. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ബിജെപി പരിപാടിക്കിടെ ശേഷിക്കുന്ന 90 ലക്ഷം നല്‍കുമെന്നാണ് അറിയിച്ചത്.

പിന്നീട് ഇവര്‍ വാര്‍ത്താ സമ്മേളനം വിളിക്കുകയും ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിക്കാന്‍ എന്നോട് ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്ന് എനിക്ക് തോന്നി. കാരണം ചതിക്കപ്പെടുന്നത് പട്ടേല്‍ സമുദായമാണ്. നരേന്ദ്ര പട്ടേല്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍