UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉന്നാവോയില്‍ വീണ്ടും ബാലപീഡനം; ഇരുപത്തഞ്ചുകാരന്‍ പിടിയില്‍

തുടര്‍കഥയാകുന്ന ബലാത്സംഗങ്ങള്‍ ഉത്തര്‍പ്രദേശിലെ ക്രമാസമാധാനത്തിന്റെ അവസ്ഥ കൂടി വെളിവാക്കുകയാണ്‌

ഉത്തര്‍പ്രദേശില്‍ ‘ബേട്ടി ബതാവോ, ബേട്ടി ബചാവോ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന ബിജെപിയുടെ എംഎല്‍എ പ്രതി ചേര്‍ക്കപ്പെട്ട ബലാത്സംഗക്കേസിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കെ ഉന്നാവോയില്‍ വീണ്ടും ബാലപീഡനം. ഒന്‍പതു വയസ്സുകാരിയെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ ഒരാളെ ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഗംഗയില്‍ കുളിച്ചു കൊണ്ടിരിക്കെ സൗഹൃദം അഭിനയിച്ചു കൊണ്ട് പോയി കുട്ടിയെ വിജനമായ സ്ഥലത്തു വെച്ച് ബലാത്സംഗം ചെയ്ത്തതായി പെണ്‍കുട്ടിയുടെ അമ്മ കൊടുത്ത പരാതിയില്‍ പറയുന്നു. പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യം തയ്യാറായില്ല എന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. അതേ സമയം മെഡിക്കല്‍ റിപ്പോട്ട് ലഭിക്കാത്ത കാരണമാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതെന്നാണ് പോലീസ് ഭാഷ്യം.

നേരത്തെ 2017 ജൂണ്‍ നാലിന് ജോലി തേടി എംഎല്‍എയുടെ വീട്ടിലെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ എംഎല്‍എ കുല്‍ദീപ് സിംഗ്‌ സെന്‍ഗാറും അനുയായികളും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ പലതവണ എംഎല്‍എയ്‌ക്കെതിരെ പരാതി കൊടുത്തിരുന്നുവെങ്കിലും പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പിലെത്തി പെണ്‍കുട്ടിയും കുടുംബവും ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവം സര്‍ക്കാരിനെ വിവാദത്തിലാഴ്ത്തിയതോടെ കുറ്റവാളികള്‍ എത്ര ശക്തരായാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നല്‍കിയിരുന്നു.

തുടര്‍കഥയാകുന്ന ബലാത്സംഗങ്ങള്‍ ഉത്തര്‍പ്രദേശിലെ ക്രമാസമാധാനത്തിന്റെ അവസ്ഥ കൂടി വെളിവാക്കുന്നതാണെന്നിരിക്കെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും കൂട്ടരും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇനിയും സാക്ഷിയാകേണ്ടി വന്നേക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍