UPDATES

നിഷ സ്ഥാനാര്‍ത്ഥിയാകില്ലെന്ന് ജോസ് കെ മാണി; ഒരു പേരിലേക്കെത്തിയെന്ന് തോമസ് ചാഴിക്കാടന്‍

മാണി കുടുംബത്തില്‍ നിന്നും ആരും മത്സരിക്കില്ലെന്നും ജോസ് കെ മാണി

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിഷ ജോസ് കെ മാണി മത്സരിക്കില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി. മാണി കുടുംബത്തില്‍ നിന്നുള്ള ആരും മത്സരിക്കില്ലെന്നും ജോസ് കൂട്ടിച്ചേര്‍ത്തു. അതേസമയം സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഒരു പേരിലേക്കെത്തിയെന്നാണ് തോമസ് ചാഴിക്കാടന്‍ എം പി പ്രതികരിച്ചത്. പാലായില്‍ നിന്നുള്ള ഒരു നേതാവാണ് സ്ഥാനാര്‍ത്ഥിയെന്നും ചാഴിക്കാടന്‍ വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനിക്കാനിരിക്കെയാണ് പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്ക് പോലും അവസാനിപ്പിക്കാന്‍ പോന്ന നിര്‍ണായക തീരുമാനമുണ്ടായത്.

അതേസമയം ഇന്ന് വൈകിട്ട് ആറ് മണിയോടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി അറിയിച്ചിട്ടും ഇതുവരെയും തീരുമാനം പുറത്തു വിട്ടിട്ടില്ല. യുഡിഎഫ് സംസ്ഥാന നേതൃത്വമായിരിക്കും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച ഉപസമിതി വൈകുന്നേരം അഞ്ചുമണിക്ക് സ്ഥാനാര്‍ത്ഥിയുടെ പേര് യുഡിഎഫിന് കൈമാറുമെന്നാണ് ജോസ് കെ മാണി അറിയിച്ചിരുന്നത്. അതേസമയം ആ സ്ഥാനാര്‍ത്ഥിയാരാണെന്നതിന്റെ സൂചനകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈയൊരു പേരാണ് യുഡിഎഫ് നേതൃത്വത്തിന് ജോസ് കെ മാണി കൈമാറിയതെന്ന് തോമസ് ചാഴിക്കാടന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജോസ് കെ മാണിയുടെ ആവശ്യപ്രകാരമാണ് മാണി കുടുംബത്തില്‍ നിന്നും ആരെയും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാത്തതെന്നും തോമസ് ചാഴിക്കാടന്‍ ചൂണ്ടിക്കാട്ടി. പാലാ സീറ്റും ചിഹ്നവും കിട്ടിയേ തീരൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജോസ് കെ മാണി വിഭാഗം. ചിഹ്നം വിട്ടുതരാന്‍ പി ജെ ജോസഫ് തയ്യാറായില്ലെങ്കില്‍ സ്വതന്ത്രചിഹ്നത്തില്‍ മത്സരിക്കാന്‍ മടിയില്ലെന്ന് ജോസ് കെ മാണി അന്ത്യശാസനം നല്‍കിയിരുന്നു, ഇരുവിഭാഗങ്ങളെയും അനുനയിപ്പിക്കാന്‍ ഇന്ന് വൈകിട്ട് കോട്ടയത്ത് യുഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്.

നിഷാ ജോസ് കെ മാണി മത്സരിക്കുന്നതിനോടാണ് പാര്‍ട്ടിയില്‍ ഭൂരിപക്ഷത്തിനും താല്‍പര്യമെന്നാണ് ജോസ് കെ മാണി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാണ് നേതാക്കളുടെ തീരുമാനമെന്നാണ് പി ജെ ജോസഫിന്റെ അഭിപ്രായം.

also read:‘ഞങ്ങൾ പാടാൻ അനുമതി കൊടുത്തയാൾ’ എന്നതായിരുന്നു ബ്രാഹ്മണ്യത്തിന് യേശുദാസിനോടുള്ള സമീപനം; അദ്ദേഹത്തിന്റെ പാഠഭേദങ്ങൾക്ക് പിന്തുടര്‍ച്ച ഉണ്ടായില്ല: ടിഎം കൃഷ്ണ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍