UPDATES

സിനിമാ വാര്‍ത്തകള്‍

ലൈംഗിക അതിക്രമ ശ്രമം; പരാതിയുമായി നിത്യ മേനോന്റെ മേക്ക്അപ്പ് വുമണ്‍

വികെ പ്രകാശ് നാല് ഭാഷകളിലായി ഒരുക്കുന്ന പ്രാണ എന്ന ചിത്രത്തില്‍ ജോലി ചെയ്യുമ്പോഴാണ് ജൂലിയ്ക്ക് നേരെ ആക്രമണമുണ്ടായത്

കുമളിയിലെ ലൊക്കേഷനില്‍ വച്ച് തനിക്കെതിരെ ലൈംഗിക അതിക്രമമുണ്ടായെന്ന പരാതിയുമായി പ്രശസ്ത മേക്ക്അപ്പ വുമണ്‍ ജൂലി ജൂലിയന്‍. നിത്യാ മേനോനെ നായികയാക്കി വികെ പ്രകാശ് നാല് ഭാഷകളിലായി ഒരുക്കുന്ന പ്രാണ എന്ന ചിത്രത്തില്‍ ജോലി ചെയ്യുമ്പോഴാണ് ജൂലിയ്ക്ക് നേരെ ആക്രമണമുണ്ടായത്. എറണാകുളം ഐജി ഓഫീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ജൂലി. മാതൃഭൂമി ന്യൂസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.

ഈമാസം 15നാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. തലേദിവസം ലൊക്കേഷനില്‍ നിന്നും തിരിച്ചെത്തിയപ്പോല്‍ സലിം വില്ലയിലെ തന്റെ മുറി തുറന്നു കിടക്കുകയായിരുന്നു. മുറിയില്‍ നിന്ന് വിലയേറിയ ബ്രാന്‍ഡഡ് മേക്കപ്പ് സാധനങ്ങള്‍ മോഷണം പോയിരുന്നു. ഇതേച്ചൊല്ലി വില്ലയുടെ ഉടമസ്ഥരുമായി വഴക്കുണ്ടായതായി ഇവര്‍ പറയുന്നു.

ഇതേ തുടര്‍ന്ന് വില്ലയില്‍ വച്ച് ഉടമയും ഒരു സംഘം ഗുണ്ടകളും മുറിയില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ജൂലിയുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ശക്തമായ ചെറുത്തുനില്‍പ്പും ശബ്ദം കേട്ട് ആളുകള്‍ കൂടുകയും ചെയ്തതിനാല്‍ ഇവര്‍ പിന്തിരിയുകയായിരുന്നു. ഇവര്‍ പിന്നീട് കേട്ടാല്‍ അറയ്ക്കുന്ന അസഭ്യവര്‍ഷം തനിക്ക് നേരെ നടത്തിയെന്നും ജൂലി കൂട്ടിച്ചേര്‍ത്തു.

11 വര്‍ഷമായി മേക്ക്അപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുന്ന ജൂലി അടുത്തിടെ പുറത്തിറങ്ങിയ മെര്‍സലില്‍ നിത്യ മേനോന്റെ പേഴ്‌സണല്‍ മേക്ക്അപ്പ് ആര്‍ട്ടിസ്റ്റായിരുന്നു. മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, ഇഷ തല്‍വാര്‍, നൈല ഉഷ, നസ്രിയ തുടങ്ങിയ പ്രശസ്ത നടിമാര്‍ക്ക് മേക്ക്അപ്പ് ചെയ്തിട്ടുണ്ട് ഇവര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍