UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹാദിയ കേസ്; എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്നു സംസ്ഥാന സര്‍ക്കാര്‍

ക്രൈംബ്രാഞ്ച് നടത്തിയത് വസ്തുനിഷ്ഠാപരമായ അന്വേഷണമാണെന്നും സര്‍ക്കാരിന്റെ സത്യവാങ്മൂലം

ഹാദിയ കേസില്‍ എന്‍ ഐ എ ആന്വേഷണം ആവശ്യമില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ക്രൈംബ്രാഞ്ച് നടത്തിയത് വസ്തുനിഷ്ഠാപരമായ അന്വേഷണമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഹാദിയ മതം മാറിയ സംഭവത്തില്‍ എന്‍ ഐ എ അന്വേഷിക്കേണ്ട കുറ്റങ്ങളില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സുപ്രിം കോടതി തിങ്കളാഴ്ച വീണ്ടും കേസ് പരിഗണിക്കാനിരിക്കെ സര്‍ക്കാര്‍ നിലപാട് വളരെ നിര്‍ണായകമായിരിക്കുകയാണെന്നു വിലയിരുത്തല്‍. നേരത്തെ കേസില്‍ എന്‍ ഐ എ അന്വേഷണം നടത്തേണ്ടതുണ്ടോ എന്നു സുപ്രിം കോടതിയും ചോദിച്ചിരുന്നു.

 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍