UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭയക്കേസ് വിചാരണയ്ക്കിടെ പ്രതിക്കൂട്ടില്‍ പ്രതിയല്ലാത്തയാളും

പ്രത്യേത സിബിഐ കോടതിയിലാണ് സംഭവങ്ങള്‍

സിസ്റ്റര്‍ അഭയക്കേസ് വിചാണയ്ക്കിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍. പ്രതികള്‍ക്കൊപ്പമെത്തിയയാള്‍ പ്രതിക്കൂട്ടില്‍ കയറിയിരുന്നു. ഇയാളെ പിന്നീട് കോടതി ജീവനക്കാര്‍ ഇടപെട്ട് മാറ്റി.

പ്രത്യേത സിബിഐ കോടതിയിലാണ് സംഭവങ്ങള്‍. സിസ്റ്റര്‍ അഭയയ്‌ക്കൊപ്പം പയസ് ടെന്‍ത് കോണ്‍വെന്റില്‍ താമസിച്ചിരുന്ന അനുപമയെയാണ് ഇന്നലെ വിസ്തരിച്ചത്.

വിസ്താരം കേള്‍ക്കാന്‍ പതിവിലും കൂടുതല്‍ തിരക്കായിരുന്നു ഇന്നലെ. ഇതിനിടയിലാണ് പ്രതികള്‍ക്കൊപ്പമെത്തിയയാള്‍ പ്രതിക്കൂട്ടില്‍ കയറിയിരുന്നത്.

also read:Explainer: കെവിൻ വധക്കേസ്: നടന്നത് അരും കൊല, പിന്നില്‍ ജാതി ദുരഭിമാനം, ഒടുവില്‍ പ്രതികള്‍ അഴിക്കൂട്ടിലേക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍