UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമ്മയില്‍ നിന്നും രേഖാമൂലം അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ദിലീപ്; നടിയില്‍ നിന്നും പരാതി ലഭിച്ചിട്ടില്ലെന്ന് താരസംഘടന

തനിക്കെതിരായി പരാതി ലഭിച്ചിരുന്നെങ്കില്‍ സംഘടന രേഖാമൂലം അറിയിക്കണമായിരുന്നെന്നും ദിലീപ് സുഹൃത്തുക്കളോട്‌

അമ്മയില്‍ നിന്നും പുറത്താക്കിയതായോ തിരിച്ചെടുത്തതായോ രേഖാമൂലം തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ദിലീപ്. താരസംഘടനയില്‍ നിന്നും നേരിടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവച്ച സാഹചര്യത്തിലാണ് ദിലീപിന്റെ പ്രതികരണം.

ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ താനായിട്ട് നഷ്ടപ്പെടുത്തിയിട്ടില്ലെന്നും ദിലീപ് സുഹൃത്തുക്കളോട് പറഞ്ഞു. സംഘടനയ്ക്ക് തനിക്കെതിരെ പരാതി ലഭിച്ചിരുന്നെങ്കില്‍ വിശദീകരണം തേടണമായിരുന്നെന്നും ദിലീപ് പറഞ്ഞു. അതേസമയം പരസ്യ പ്രതികരണത്തിന് നിയമ വിലക്കുള്ളതിനാലാണ് താന്‍ രംഗത്തു വരാത്തതെന്നും ദിലീപ് സുഹൃത്തുക്കളോട് പറഞ്ഞതായി മനോരമ ചാനല്‍ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു.

അതേസമയം ദിലീപിനെതിരായി നടിയുടെ പരാതി സംഘടനയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് അമ്മ ഭാരവാഹികള്‍ പറയുന്നത്.

ഗണേഷിന്റെ ഗുണ്ടകള്‍ വധഭീഷണി മുഴക്കി, അമ്മ മിണ്ടുന്നില്ല: തിലകന്‍ മോഹന്‍ലാലിനയച്ച കത്ത്

പൃഥ്വിരാജ്, നിങ്ങളുടെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നു

ഇവരാണ് സൂപ്പര്‍സ്റ്റാറുകള്‍; ഈ ഐക്യദാര്‍ഢ്യത്തിന് ബിഗ് സല്യൂട്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍