UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സര്‍ക്കാരിനെതിരായ ഹര്‍ജി പിന്‍വലിക്കില്ലെന്ന് മന്ത്രി തോമസ് ചാണ്ടി

തനിക്കെതിരായ കായല്‍ കയ്യേറ്റ കേസില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ തന്റെ വാദങ്ങള്‍ പരിഗണിച്ചില്ലെന്ന് മന്ത്രി കോടതിയില്‍ ആവര്‍ത്തിച്ചു

ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് ശേഷവും ഹര്‍ജി പിന്‍വലിക്കിലെന്ന കടുത്ത നിലപാടുമായി മന്ത്രി തോമസ് ചാണ്ടി. മന്ത്രിക്ക് വേണ്ടി ഹാജരായ കോണ്‍ഗ്രസ് എംപിയും സുപ്രിംകോടതി അഭിഭാഷകനുമായ വിവേക്‌ തന്‍ഖ ആണ് കോടതിയെ ഇക്കാര്യം അറിയിച്ചത്.

തനിക്കെതിരായ കായല്‍ കയ്യേറ്റ കേസില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ തന്റെ വാദങ്ങള്‍ പരിഗണിച്ചില്ലെന്ന് മന്ത്രി കോടതിയില്‍ ആവര്‍ത്തിച്ചു. തനിക്ക് അവസരം നല്‍കാതെയാണ് കളക്ടറുടെ റിപ്പോര്‍ട്ട്. നേരത്തെ കളക്ടറുടെ റിപ്പോര്‍ട്ടിനിതിരെ മന്ത്രി നല്‍കിയ ഹര്‍ജിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിനെ മന്ത്രി തന്നെ ആക്രമിക്കുകയാണെന്നും മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും വിശ്വാസമില്ലാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നുമാണ് കോടതി വിലയിരുത്തിയത്. ഇത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം പൊളിഞ്ഞെന്നാണ് തെളിയിക്കുന്നത്. ഇനിയെങ്ങനെ തോമസ് ചാണ്ടി മന്ത്രിസഭയില്‍ ഇരിക്കുമെന്നും കോടതി ചോദിച്ചു. മന്ത്രിയെ അയോഗ്യനായി കല്‍പ്പിക്കാന്‍ ഇതു തന്നെ ധാരാളമാണെന്നും കോടതി വ്യക്തമാക്കി.

‘ചങ്ക്’ തകര്‍ന്നെന്ന് ഞങ്ങള്‍ കരുതട്ടോ? ചോദ്യം പിണറായിയോടാണ്

അതേസമയം തോമസ് ചാണ്ടിയെ കോടതിയില്‍ തള്ളിപ്പറഞ്ഞ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ നടപടി അപക്വമാണെന്നാണ് വിശേഷിപ്പിച്ചത്. ഇതിനിടെ എന്‍സിപിയും മന്ത്രിയെ കൈവിട്ടിരിക്കുകയാണ്. ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിന്റെ അനുമതി തേടി. മന്ത്രിയുടെ രാജി അനിവാര്യമാണെന്നാണ് സംസ്ഥാന ഭാരവാഹികളില്‍ പൊതുവികാരം ഉണ്ടായിട്ടുണ്ട്. ഇതോടെ മന്ത്രി രാജിവയ്ക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

തോമസ് ചാണ്ടിയെ എന്‍സിപിയും കൈവിട്ടു: രാജി ഉറപ്പായി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍