UPDATES

കണ്ണന്‍ ഗോപിനാഥിനോട് ജോലിയില്‍ തുടരണമെന്ന് കേന്ദ്രസര്‍ക്കാര്‍; വീടിന് മുന്നില്‍ നോട്ടീസ് പതിച്ചു

ദാമന്‍ ദിയു പേഴ്‌സണല്‍ വകുപ്പാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച് രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. രാജി അംഗീകരിക്കുന്നത് വരെ ജോലിയില്‍ തുടരണമെന്നാണ് നിര്‍ദ്ദേശം. തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണന്‍ താമസിക്കുന്ന ദാദ്ര ഹവേലി ഗസ്റ്റ് ഹൗസിന് മുന്നില്‍ നോട്ടീസ് പതിച്ചു.

രാജി സ്വീകരിച്ചാല്‍ മാത്രമേ ജോലിയില്‍ നിന്ന് പിരിയാന്‍ കഴിയൂയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ സമീപനം. സര്‍ക്കാര്‍ ഇതുവരെ രാജി സ്വീകരിച്ചിട്ടില്ല അതുകൊണ്ട് രാജിക്കാര്യത്തില്‍ തീരുമാനമാകുന്നത് വരെ ജോലിയില്‍ തുടരനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വീസില്‍ നിന്നും രാജിവയ്ക്കുന്നതായി കാണിച്ച് ഓഗസ്റ്റ് 21നാണ് കണ്ണന്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചത്. രാജ്യത്ത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും ഇത്തരത്തില്‍ മാത്രമേ ശക്തമായി പ്രതികരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും തന്റെ രാജിക്കുള്ള കാരണമായി കണ്ണന്‍ പിന്നീട് വിശദീകരിച്ചു.

ദാമന്‍ ദിയു പേഴ്‌സണല്‍ വകുപ്പാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കണ്ണന്‍ ഗോപിനാഥ് സ്ഥലത്ത് ഇല്ലാത്തതിനാലാണ് സില്‍വാസയില്‍ അദ്ദേഹം താമസിച്ചിരുന്ന സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിന്റെ വാതിലില്‍ നോട്ടീസ് പതിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ദാദ്രി ഹവേലിയിലെ ഊര്‍ജ്ജ സെക്രട്ടറിയായിരുന്നു കണ്ണന്‍ ഗോപിനാഥ്. കേന്ദ്രഭരണ പ്രദേശം ഉള്‍പ്പെടുന്ന കേഡര്‍ (എജിഎംയു) 2012 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനും ദാദര്‍ ആന്‍ഡ് ഹവേലി അഡ്മിനിസ്‌ട്രേഷന് കീഴിലെ നഗര വികസന വകുപ്പ് ഉള്‍പ്പെടെ കൈകാര്യം ചെയ്തിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തിയപ്പോഴാണ് ജോലി രാജിവച്ചതെന്ന് കണ്ണന്‍ ഗോപിനാഥ് അറിയിച്ചു. രാജിവച്ചത് സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്. കശ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും കണ്ണന്‍ ഗോപിനാഥ് അറിയിച്ചു.

also read:മുത്തൂറ്റ് കേരളം വിടുന്നുവെന്ന പ്രചരണവും സിഐടിയു ഗുണ്ടായിസവും; എന്താണ് യാഥാര്‍ത്ഥ്യങ്ങള്‍?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍