UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആന്തൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍  ശ്യാമളയ്‌ക്കെതിരെ ആരോപണവുമായി വ്യവസായി : സ്ഥാപനം കോയമ്പത്തൂരിലോ ബോംബെയിലോ സ്ഥാപിക്കാന്‍ പറഞ്ഞു

്ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണം ചെയര്‍പേഴ്‌സണ്‍ നിഷേധിച്ചിരുന്നു

 

പ്രവാസിയായ സാജന്‍ പാറയലിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ആന്തുര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മറ്റൊരു വ്യവസായി. സ്ഥാപനം അടച്ചുപൂട്ടി കോയമ്പത്തൂരോ ബോംബെയിലൊ മറ്റോ പോയി നടത്താന്‍ ശ്യാമള പറഞ്ഞുവെന്നാണ് വ്യവസായി സോഹിതയുടെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സോഹിതയുടെ ഭര്‍ത്താവ് വിജു ആരോപണം ഉന്നയിക്കുന്നത്.

സിപിഎം നേതാവുകൂടിയായ നഗരസഭ ചെയര്‍പേഴ്‌സണെതിരെ ഗുരുതരമായ ആരോപണമാണ് ഇവര്‍ ഉന്നയിക്കുന്നത്. ആന്തൂര്‍ നഗരസഭയിലെ മുഴുവന്‍ സീറ്റുകളും ഇടതുപക്ഷത്തിന്റെ കൈയിലാണ്. ശുചീകരണ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനം നടത്തുകയായിരുന്നു ഇവര്‍. സ്ഥാപനത്തിനെതിരെ നിരന്തര ഉപദ്രവം കാരണം കാരണമെന്തെന്നറിയാന്‍ പോയ വനിതാ വ്യവസായിയോട് വല്ല കോയമ്പത്തൂരോ ബോംബെയിലോ പോയി തുടങ്ങാതെ ഇവിടെ ആരെങ്കിലും വ്യവസായം തുടങ്ങുമോ എന്ന് ചോദിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു. പത്തുപതിനഞ്ച് കുടുംബങ്ങളുടെ അന്നം മുട്ടിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞെന്നും ഇവര്‍ പറയുന്നു.

‘ഓള്‍ക്ക് അഹങ്കാര’മാണെന്നാണ് ഉപദ്രവത്തിന്റെ കാരണം അന്വേഷിച്ചപ്പോള്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഇവര്‍ എഴുതുന്നു. 10 ലക്ഷം രൂപ മുതല്‍മുടക്കില്‍ വ്യവസായം തുടങ്ങിയ തങ്ങളെ നാല്പത് ലക്ഷത്തിന്റെ ബാധ്യതക്കാരാക്കാന്‍ പി കെ ശ്യാമളയുടെ ഇടപെടല്‍ മൂലം കഴിഞ്ഞെന്നും ആത്മഹത്യ ചെയ്യാതെ പിടിച്ചുനിന്നത് മറ്റുള്ളവരുടെ പിന്തുണ കൊണ്ടാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. ‘വീഴാതെ കാത്തതിന് നന്ദി പറയാന്‍ ഏറെ പേരുണ്ട് താഴെ തട്ടിലെ പരിമിതിയില്‍നിന്ന് ധാര്‍മിക രോഷം അടക്കി സഹായിക്കാന്‍ കുടെനിന്ന സഖാക്കളും പാര്‍ട്ടി ജില്ലാ, സംസ്ഥാന സെക്രട്ടറി വരെയും അവിടെവരെ ഞങ്ങളെ എത്തിച്ചവരോടും ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് മുതല്‍ ബഹുമാനപ്പെട്ട വ്യവസായ മന്ത്രിവരെയുള്ളവരോടും. പിന്നെ മുറിവില്‍തന്നെ വീണ്ടും കോറിയിട്ട് രസിച്ചവരെങ്കിലും ഞങ്ങളുടെ സഹന ശക്തി ഇരട്ടിയാക്കി തന്ന പ്രമുഖരോടും’ നന്ദി പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍