UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിപ വൈറസ്: രോഗികളെ ശുശ്രൂഷിച്ച നഴ്‌സും മരിച്ചു

വൈറസ് ബാധ പടരാതിരിക്കാന്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചതായി ആരോഗ്യ വകുപ്പ്

നിപ വൈറസ് ബാധിച്ച് മരിച്ച് ചങ്ങരോത്തെ സഹോദരങ്ങളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സിച്ച നഴ്‌സ് മരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സും പെരുനണ്ണാമൂഴി ചെമ്പനോട് സ്വദേശിയുമായ ലിനി പുതുശേരി(31) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് മരണം സംഭവിച്ചത്. വൈറസ് ബാധ പടരാതിരിക്കാന്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ആയി.

നിപ വൈറസ് സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടതായി ആരോപണമുണ്ട്. ജീവനക്കാര്‍ക്ക് അത്യാവശ്യത്തിന് മാസ്‌ക് പോലും വിതരണം ചെയ്തിട്ടില്ല. മൂന്ന് പേര്‍ മരിച്ച വീട്ടില്‍ ബന്ധുക്കളെ പരിശോധിച്ചത് മാസ്‌ക് ഇല്ലാതെയാണ്. ബോധവല്‍ക്കരണ പരിപാടികളും തുടങ്ങിയിട്ടില്ല. ഇന്നാണ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രോഗബാധിത പ്രദേശങ്ങള്‍ ആരോഗ്യ വിദഗ്ധരുടെ സംഘവും ആരോഗ്യമന്ത്രി കെ കെ ശൈലജയും ഇന്ന് സന്ദര്‍ശിക്കും.

ആകെ മരണം 16 ആണെങ്കിലും ബാക്കി 12 പേരില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. നിപ വൈറസ് ബാധിച്ച പത്തു പേര്‍ കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സകളിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍