UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുമ്മനം കൂട്ടിലടച്ച കിളിയെ പോലെയാണെന്ന് ഒ രാജഗോപാല്‍

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും രാജഗോപാല്‍

മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ കുമ്മനം രാജശേഖരന് താല്‍പര്യമില്ലെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. ആ സ്ഥാനത്ത് അദ്ദേഹം തുടരുന്നത് കൂട്ടിലടച്ച കിളിയെ പോലെയാണെന്നും രാജഗോപാല്‍ വ്യക്തമാക്കി.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും രാജഗോപാല്‍ പറഞ്ഞു. അദ്ദേഹത്തെ മടക്കിക്കൊണ്ട് വരണമെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടുമെന്നും രാജഗോപാല്‍ അറിയിച്ചു.

കുമ്മനം മത്സരിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ബിജെപിയില്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജഗോപാലിന്റെ പരസ്യ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍