UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓച്ചിറ സംഭവം: കള്ളക്കേസെന്ന് റോഷന്റെ കുടുംബം, പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് രേഖകള്‍

റോഷനൊപ്പം ഇന്ന് നാട്ടിലെത്തിക്കുന്ന പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം ഇതും നിര്‍ണായകമാണ്.

ഓച്ചിറയില്‍ നിന്ന് കാണാതായ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് രേഖകള്‍. പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസിന് മുന്നില്‍ ഹാജരാക്കിയ രേഖകള്‍ പ്രകാരമാണ് ഇത്. ഇതിന്റെ ആധികാരികത പോലീസ് പരിശോധിച്ച് വരികയാണ്.

ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോട് പോലീസ് നിര്‍ദ്ദേശിച്ചിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് തെളിഞ്ഞാല്‍ പോക്‌സോ കേസ് നിലനില്‍ക്കും. അതേസമയം ഇത് കള്ളക്കേസാണെന്ന് കേസിലെ മുഖ്യപ്രതി മുഹമ്മദ് രോഷന്റെ കുടുംബം ആരോപിച്ചു.

നേരത്തെ പെണ്‍കുട്ടിയ്ക്ക് 15 വയസ്സാണെന്നാണ് പിതാവ് മൊഴി നല്‍കിയത്. അതേസമയം ഇന്ന് ഹാജരാക്കിയ സ്‌കൂള്‍ രേഖകള്‍ പ്രകാരം പെണ്‍കുട്ടിക്ക് പതിനേഴര വയസ്സാണ്. രാജസ്ഥാനിലെ രാംപുര സ്‌കൂളില്‍ നിന്നും ലഭിച്ച ടി സി പ്രകാരം പെണ്‍കുട്ടിയുടെ ജനന തിയതി 17.09.2001 ആണെന്ന് ഓച്ചിറ സിഐ സജികുമാര്‍ പറഞ്ഞു. ടി സിയുടെ ഫോട്ടോസ്റ്റാറ്റ് ആണ് കുട്ടിയുടെ അച്ഛന്‍ ഹാജരാക്കിയത്.

യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിനായി പോലീസ് രാജസ്ഥാനിലേക്ക് പോകും. നിലവിലെ സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് പോക്‌സോ പ്രകാരം കേസ് നിലനില്‍ക്കും. റോഷനൊപ്പം ഇന്ന് നാട്ടിലെത്തിക്കുന്ന പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം ഇതും നിര്‍ണായകമാണ്.

തന്നെ റോഷന്‍ തട്ടിക്കൊണ്ട് പോയതല്ലെന്നും തങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. പതിനെട്ട് വയസ്സ് തികഞ്ഞിട്ടില്ലെങ്കില്‍ റോഷനെ ശിക്ഷിക്കാമെങ്കിലും പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച് മാതാപിതാക്കള്‍ക്കൊപ്പം മടക്കി അയക്കില്ല. കുട്ടിയെ ഏതെങ്കിലും ഷെല്‍റ്റര്‍ ഹോമിലേക്ക് അയയ്ക്കാനാണ് സാധ്യത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍