UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന് ഉടനെ ജാമ്യം കിട്ടാന്‍ ദുര്യോധനന് കള്ളും അടുക്കും

കൊല്ലത്തുള്ള ദുര്യോധന ക്ഷേത്രത്തിലാണ് ദിലീപിനായി വഴിപാട്

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. വഴിപാടുകളും പൂജകളുമൊക്കെ ധാരാളം ഇതിന്റെ പേരില്‍ നടക്കുന്നുണ്ട്. ഈ കൂട്ടത്തില്‍ പറയാവുന്നതാണ് കൊല്ലം കുന്നത്തൂരിലെ ക്ഷേത്രത്തില്‍ ദിലീപിന്റെ പേരില്‍ കഴിച്ച വഴിപാടും. ജന്മഭൂമിയിലാണ് ഈ വാര്‍ത്തയുള്ളത്.

തെക്കേ ഇന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രമാണ് കൊല്ലം കടമ്പനാട് പോരുവഴി പെരുവിരുത്തി മലനട ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രം. ഉള്ളത്. ഈ ക്ഷേത്രത്തിലാണ് പേര് വെളിപ്പെടുത്താതെ ഒരു ദിലീപ് ആരാധകന്‍ തന്റെ ഇഷ്ടതാരത്തിനായി വഴിപാട് കഴിച്ചത്. ഉടനെ ജാമ്യം കിട്ടണം എന്ന ആവശ്യത്തോടെയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അടുക്കും കള്ളും ദുര്യോധനന് നിവേദ്യമായി സമര്‍പ്പിച്ചിരിക്കുന്നത്.

ദുര്യോധനനോട് മാത്രം തന്റെ ആവശ്യവും ദിലീപ് ആരാധനയും വെളിപ്പെടുത്താനാണ് ഈ അജ്ഞത ആരാധകന്‍ തയ്യാറായിരിക്കുന്നതെന്നാണ് ഇതിലെ രസം. കാരണം കമ്പ്യൂട്ടര്‍ പ്രിന്റായി കിട്ടുന്ന രസീതില്‍ ദിലീപ് എന്ന പേര് മാത്രമെയുള്ളു. പിന്നീട് ആരാധകന്‍ സ്വയം പേനകൊണ്ട് സിനിമ നടന്‍ എന്ന വിശേഷണവും ഉടന്‍ ജാമ്യം കിട്ടണമെന്ന ആവശ്യവും എഴുതി ചേര്‍ക്കുകയായിരുന്നു. അതിനുശേഷമാണ് രസീത് ദുര്യോധനനു സമര്‍പ്പിച്ചത്.

ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപ് സമര്‍പ്പിക്കുന്ന ജാമ്യഹര്‍ജി പരിഗണിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍