UPDATES

സിനിമാ വാര്‍ത്തകള്‍

സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണം: നടി പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്തുന്നുവെന്നും മോശമായ ഭാഷയില്‍ അധിക്ഷേപിക്കുന്നുവെന്നുമാണ് പാര്‍വതിയുടെ പരാതി

നടിയെ പാര്‍വതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ ആണ് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്നലെയാണ് പാര്‍വതി പരാതി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്തുന്നുവെന്നും മോശമായ ഭാഷയില്‍ അധിക്ഷേപിക്കുന്നുവെന്നുമാണ് പാര്‍വതിയുടെ പരാതി. മമ്മൂട്ടി സിനിമയായ കസബയിലെ സ്ത്രീവിരുദ്ധ രംഗങ്ങളെ വിമര്‍ശിച്ചതോടെയാണ് നടിക്കെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. ഐഎഫ്എഫ്‌കെ വേദിയില്‍ വച്ചായിരുന്നു പാര്‍വതി ചിത്രത്തെ വിമര്‍ശിച്ചത്. ‘നിര്‍ഭാഗ്യവശാല്‍ ആ സിനിമ കാണേണ്ടി വന്നു, അതൊരു സിനിമയാണെന്ന് പോലും ഞാന്‍ പറയില്ല’ എന്നാണ് പാര്‍വതി പറഞ്ഞത്. ആദ്യം ചിത്രത്തിന്റെ പേര് പറഞ്ഞില്ലെങ്കിലും അടുത്തിരുന്ന ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധപ്രകാരം ചിത്രത്തിന്റെ പേര് വെളിപ്പെടുത്തുകയും ചെയ്തു.

പാര്‍വതിയെ അനുകൂലിച്ചും വിമര്‍ശിച്ചും സിനിമ മേഖലയിലുള്ളവര്‍ തന്നെ രംഗത്തെത്തിയിരുന്നു.

ആസിഡ് ആക്രമണവും ബലാത്സംഗ ഭീഷണിയുമുണ്ടായേക്കാം: പാര്‍വതിയ്ക്ക് പിന്തുണയുമായി ചിന്മയി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍