UPDATES

ലൈബ്രേറിയന്‍ റാങ്ക് ലിസ്റ്റില്‍ ഒരു മാര്‍ക്കുകാരനും; അട്ടിമറിയെന്ന് ആരോപണം

ഓപ്പണ്‍ വിഭാഗത്തില്‍ കുറഞ്ഞ മാര്‍ക്ക് 55 ആയിരിക്കെ തസ്തികമാറ്റം വഴി ഇനി വരുന്ന ഒഴിവുകളിലേക്ക് ഒരു മാര്‍ക്ക് കിട്ടിയവര്‍ക്കും നിയമനം ലഭിക്കും

പി എസ് സിയുടെ കോമണ്‍ പൂള്‍ ലൈബ്രേറിയന്‍ ഗ്രേഡ് നാല് നിയമനത്തിലും അട്ടിമറി നടന്നതായി ആരോപണം. ലൈബ്രേറിയന്‍ പരീക്ഷയില്‍ തസ്തികമാറ്റം വഴിയുള്ള വിഭാഗത്തിന്റെ റാങ്ക് ലിസ്റ്റില്‍ ഒരു മാര്‍ക്ക് നേടിയ ഉദ്യോഗാര്‍ത്ഥിയും കടന്നുകൂടിയതാണ് വിവാദമായിരിക്കുന്നത്.

ഓപ്പണ്‍ വിഭാഗത്തില്‍ കുറഞ്ഞ മാര്‍ക്ക് 55 ആയിരിക്കെ തസ്തികമാറ്റം വഴി ഇനി വരുന്ന ഒഴിവുകളിലേക്ക് ഒരു മാര്‍ക്ക് കിട്ടിയവര്‍ക്കും നിയമനം ലഭിക്കും. കഴിഞ്ഞ പരീക്ഷ വരെ തസ്തിക മാറ്റത്തിനും മിനിമം മാര്‍ക്കുണ്ടായിരുന്നു. റാങ്ക് ലിസ്റ്റ് വന്നപ്പോള്‍ മാത്രമാണ് മിനിമം മാര്‍ക്ക് എടുത്തുകളഞ്ഞ വിവരം ഉദ്യോഗാര്‍ത്ഥികള്‍ അറിഞ്ഞത്. ഓപ്പണ്‍ ക്വാട്ടയില്‍ നിയമനം നല്‍കേണ്ട സീറ്റുകള്‍ ചട്ടവിരുദ്ധമായി തസ്തിക മാറ്റത്തില്‍ പെടുത്തിയായിരുന്നു അട്ടിമറി. തസ്തികമാറ്റം നിയമനത്തിന് 3:1:1 എന്ന അനുപാതം കൃത്യമായി പാലിക്കണമെന്നാണ് വിജ്ഞാപനത്തിലെ നിര്‍ദ്ദേശം. എന്നാല്‍ ഫലത്തില്‍ 3:2 എന്ന അനുപാതത്തിലാണ് നിയമനം നടത്തിയിരിക്കുന്നത്.

മിനിമം മാര്‍ക്ക് കൂടി ഇല്ലാതായതോടെ യഥാര്‍ത്ഥ ഉദ്യോഗാര്‍ത്ഥികള്‍ വഞ്ചിക്കപ്പെട്ടതായാണ് പരാതി ഉയരുന്നത്. ഇതുവരെ നടന്ന 85 നിയമനങ്ങളില്‍ ഓപ്പണ്‍ ക്വാട്ടയില്‍ മിനിമം 70 മാര്‍ക്കാണെങ്കില്‍ തസ്തിക മാറ്റം വഴി മിനിമം 40 മാര്‍ക്ക് വേണമായിരുന്നു. എന്നാല്‍ ഇനിമുതല്‍ നടക്കുന്ന നിയമനങ്ങളില്‍ ഒര് മാര്‍ക്കുകാരനും ലിസ്റ്റില്‍ ഉള്‍പ്പെടും.

പ്രത്യേക ചട്ടപ്രകാരം തസ്തികമാറ്റ വിഭാഗത്തില്‍ യോഗ്യര്‍ ഇല്ലെങ്കില്‍ ആ ഒഴിവിലേക്ക് ഓപ്പണ്‍ ക്വാട്ടയില്‍ നിയമനം നടത്തണമെന്നാണ്. ആ ചട്ടവും ലംഘിക്കപ്പെട്ടു. ഈ ഒഴിവിലും തസ്തികമാറ്റം വഴി നിയമനം നടത്തിയതായാണ് പരാതി.

also read:നാസില്‍ അബ്ദുള്ളയ്ക്ക് ഞാന്‍ പണമൊന്നും കൊടുക്കാനില്ല: തുഷാര്‍ വെള്ളാപ്പള്ളി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍