UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിവാഹ ചടങ്ങിനിടെ ഒരു ലക്ഷം മോഷ്ടിച്ചു; യുവാവിനെ കുടുക്കിയത് മൊബൈല്‍ വീഡിയോ

പണം നഷ്ടമായയാള്‍ കേസ് വേണ്ടെന്ന് പറഞ്ഞെങ്കിലും മോഷണമായതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തു

വിവാഹ ചടങ്ങിനിടെ പള്ളിയില്‍ വച്ച് ഒരു ലക്ഷം രൂപ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. തൊടുപുഴ മുട്ടം വള്ളിപ്പാറ സ്വദേശി ദിലീപ്(26) ആണ് അറസ്റ്റിലായത്. വീഡിയോ ചിത്രീകരണത്തിന് ലൈറ്റ് ബോയ് ആയി വന്ന ദിലീപ് വിവാഹ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

കലന്താനിയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ചടങ്ങില്‍ പാട്ട് പാടിയ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ദിലീപിനെ കുടുക്കിയത്. എസ് ഐ വി സി വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ദിലീപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ പണം എടുത്തിട്ടില്ലെന്ന നിലപാടിലായിരുന്നു ദിലീപ്.

വീഡിയോ ദൃശ്യങ്ങള്‍ സഹിതം ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പണം നഷ്ടമായയാള്‍ കേസ് വേണ്ടെന്ന് പറഞ്ഞെങ്കിലും മോഷണമായതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ദിലീപിനെ കോടതിയില്‍ ഹാജരാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെ യുവാവിന് മാപ്പ് നല്‍കണമെന്ന അപേക്ഷയുമായി എത്തുകയായിരുന്നു. എന്നാല്‍ കേസ് ചാര്‍ജ്ജ് ചെയ്‌തെന്നും കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍