UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു വയസുള്ള പെണ്‍കുഞ്ഞിനെ ലൈംഗിക പീഡനത്തിനുശേഷം തല തറയിലടിച്ചു കൊന്നു

തമിഴ്‌നാട് സ്വദേശികളുടെ കുഞ്ഞിനെയാണ് പീഡിപ്പിച്ച് കൊന്നത്

മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ഒരു വയസുമാത്രമുള്ള പെണ്‍കുഞ്ഞിനെ തട്ടിയെടുത്തു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 22 വയസുള്ള മല്‍ഹരി ബന്‍സോഡെ എന്നയാളാണ് അറസ്റ്റിലായത്. പൂനെയിലാണ് ഈ ക്രൂരകൃത്യം നടന്നത്.

തമിഴ്‌നാട് സ്വദേശികളുടെ മകള്‍ക്കാണ് ഇങ്ങനെയൊരു ദാരുണാന്ത്യം സംഭവിച്ചത്. കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും പൂനെയില്‍ കൂലിവേല തേടിയെത്തിവയരാണ്. ലോനി കല്‍ബോറിരെ തെരുവോരത്താണ് ഇവര്‍ രാത്രിയില്‍ കഴിയുന്നത്. ഇവിടെ നിന്നാണ് കുട്ടിയെ തട്ടിയെടുക്കുന്നത്.

കുട്ടിയെ കാണാനില്ലെന്നറഞ്ഞിതോടെ മാതാപിതാക്കളും ബന്ധുക്കളും തിരക്കിയിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് സിസിടിവി കേ്ര്രന്ദീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ കുട്ടിയേയും എടുത്തുകൊണ്ടു പോകുന്നത് കണ്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.കുട്ടിയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും തല തറയില്‍ ശക്തമായി അടിച്ചിട്ടുണ്ടെന്നും കണ്ടെത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍