UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി; ആന്ധ്രയുടെ ചുമതല

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിംഗിനെ മാറ്റിയാണ് ഉമ്മന്‍ ചാണ്ടിയെ നിയമിച്ചിരിക്കുന്നത്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് ഉമ്മന്‍ ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിംഗിനെ മാറ്റിയാണ് ഉമ്മന്‍ ചാണ്ടിയെ നിയമിച്ചിരിക്കുന്നത്. ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളുടെ ചുമതലയില്‍ നിന്നും സിപി ജോഷിയെയും നീക്കം ചെയ്തു. ഗൗരവ് ഗൊഗോയ്ക്കാണ് പുതിയ ചുമതല.

ദേശീയ രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു ഇത്രയും കാലം ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും അദ്ദേഹം പിന്‍വാങ്ങിയിരുന്നു. രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവാകാനുള്ള അവസരം കൈവന്നത് അതോടെയാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍