UPDATES

ട്രെന്‍ഡിങ്ങ്

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റി: കമ്മിഷന്‍ റിപ്പോര്‍ട്ട്

ഒരു വോള്യത്തില്‍ പൂര്‍മായും ഉമ്മന്‍ ചാണ്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളാണുള്ളത്

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നതായി സൂചന. റിപ്പോര്‍ട്ടിലെ ആദ്യ വിവരങ്ങള്‍ പുറത്തുവരുമ്പോഴാണ് ഇക്കാര്യം അറിയുന്നത്.

ഒരു വോള്യത്തില്‍ പൂര്‍മായും ഉമ്മന്‍ ചാണ്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളാണുള്ളത്. ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുവെന്നാണ് സൂചന. നിലവിലുള്ള നിയമങ്ങള്‍ ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ അപര്യാപ്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍