സ്വന്തക്കാര്‍ ഉന്നത സ്ഥാനത്ത് ഇരുന്നപ്പോള്‍ സഭയ്ക്ക് ലഭിച്ചത് വട്ടപ്പൂജ്യമാണെന്നും പൗലോസ് ദ്വിദീയന്‍
പള്ളി തര്‍ക്കത്തില്‍ തങ്ങളെ കൂടുതല്‍ സഹായിച്ചിട്ടുള്ളത് സര്‍ക്കാരാണെന്ന് ഓര്‍ത്തഡോക്‌സ് സഭ. സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ സാവകാശം തേടിയെന്നാണ് പൗലോസ് ദ്വിദീയന്‍ കത്തോലിക്കാ ബാവ പറയുന്നത്. കുന്നംകുളം പള്ളിയില്‍ സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കോടതി വിധി അനുസരിച്ച് 14 പള്ളികളില്‍ പ്രവേശിക്കാനുള്ള സാഹചര്യം ഇടത് സര്‍ക്കാര്‍ തയ്യാറാക്കി. സ്വന്തക്കാര്‍ ഉന്നത സ്ഥാനത്ത് ഇരുന്നപ്പോള്‍ സഭയ്ക്ക് ലഭിച്ചത് വട്ടപ്പൂജ്യമാണെന്നും പൗലോസ് ദ്വിദീയന്‍ പറഞ്ഞു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ഒളിയമ്പായിരുന്നു ബാവയുടെ ഈ പ്രയോഗം. കോതമംഗലം പിറവം പള്ളികളും ഉടന്‍ ഓര്‍ത്തഡോക്‌സ് സഭയുടേതാകുമെന്നും സഭയിലെ ചിലര്‍ സമാധാന ചര്‍ച്ചയ്ക്ക് പോയത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നും കത്തോലിക്കാ ബാവ പറഞ്ഞു.