ആര്‍എസ്എസ് നേതാവ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഗുജറാത്താണ് വികസന മാതൃകയെന്നാണ് ഷാജി പറഞ്ഞത്
ചുരമിറങ്ങിയ വര്‍ഗ്ഗീയ വാദികള്‍ മുസ്ലീം ലീഗിലുണ്ടെന്നാണ് കെഎം ഷാജിയെ അയോഗ്യനാക്കിയതിലൂടെ തെളിഞ്ഞതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. നികേഷ് കുമാര്‍ കൊടുത്ത പരാതിയില്‍ മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ജയരാജന്‍.
വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കിയ ജയരാജന്‍ ഒരു ഭാഗത്ത് ആര്‍എസ്എസിനെ പ്രോത്സാഹിപ്പിക്കുന്നയാളാണ് ഷാജിയെന്നും പറഞ്ഞു. ആര്‍എസ്എസ് നേതാവ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഗുജറാത്താണ് വികസന മാതൃകയെന്നാണ് ഷാജി പറഞ്ഞത്. അതേസമയം മുസ്ലിം ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നയാണാണെന്ന് അവകാശപ്പെടുകയും ചെയ്യും.
ലീഗില്‍ ഉള്ളവരെല്ലാം വര്‍ഗ്ഗീയ നിലപാടുകളുള്ളവരല്ല. എന്നാല്‍ മുസ്ലിം ലീഗിനുള്ളില്‍ വര്‍ഗ്ഗീയ സ്വഭാവമുള്ളവരുമുണ്ടെന്ന് ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്- ജയരാജന്‍ പറഞ്ഞു. വയനാട്ടില്‍ നിന്നുമാണ് ഷാജി കണ്ണൂരില്‍ എത്തിയത്.
തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ പ്രചരണം: മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി