UPDATES

ലൈംഗീകാരോപണം നേരിട്ട പി കെ ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കുന്നു, തീരുമാനം സംസ്ഥാന സെക്രട്ടറി പങ്കെടുത്ത യോഗത്തില്‍

ഇനി സംസ്ഥാന കമ്മിറ്റി കൂടി അംഗീകരിച്ചാല്‍ ശശി പാര്‍ട്ടിയിലും ജില്ലാ കമ്മിറ്റിയിലും തിരിച്ചെത്തും

സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും ആറ് മാസത്തേക്ക് പുറത്താക്കിയ ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കാന്‍ നീക്കം. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നവംബറിലാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ശശിയെ സസ്‌പെന്‍ഡ് ചെയ്തത്.

ഇന്നലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് ശശിക്ക് പാര്‍ട്ടി അംഗ്വം തിരികെ നല്‍കാനും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചത്. ഇനി സംസ്ഥാന കമ്മിറ്റി കൂടി അംഗീകരിച്ചാല്‍ ശശി പാര്‍ട്ടിയിലും ജില്ലാ കമ്മിറ്റിയിലും തിരിച്ചെത്തും. ഇന്നലെ രാവിലെ ജില്ലാ കമ്മിറ്റി ആരംഭിച്ചപ്പോള്‍ തന്നെ ഈ വിഷയത്തില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം ചന്ദ്രന്‍, എം ബി രാജേഷ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി കെ നാരായണദാസ്, പി മമ്മിക്കുട്ടി എന്നിവര്‍ നീക്കത്തെ എതിര്‍ത്തിരുന്നു. അതേസമയം സമയം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ് മൗനം പാലിച്ചു. സസ്‌പെന്‍ഷന്‍ കാലാവധി മേയില്‍ അവസാനിച്ചെങ്കിലും തിരിച്ചെടുക്കുന്ന കാര്യത്തില്‍ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം വൈകിയത്.

എതിര്‍പ്പുകളെല്ലാം മറികടന്നാണ് ശശി പാര്‍ട്ടിക്കുള്ളില്‍ മടങ്ങിയെത്തുന്നത്. പരാതി നല്‍കിയപ്പോള്‍ പിന്തുണച്ചവരെ ഡിവൈഎഫ്‌ഐ ഒറ്റപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പരാതിക്കാരി രണ്ട് മാസം മുമ്പ് സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു.

also read:‘ഇദ്ദേഹം നല്ല ഇംഗ്ലീഷ് പറയും, പറയുന്നില്ലന്നെ ഉള്ളൂ’ മോദിയെ കുറിച്ച് ട്രംപ്, കാശ്മീര്‍ മാധ്യസ്ഥ നീക്കത്തില്‍നിന്ന് അമേരിക്ക പിന്മാറി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍