UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പദ്മാവത്; അഹമ്മദാബാദില്‍ കര്‍ണിസേനയുടെ തീക്കളി, ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നു തിയേറ്റര്‍ ഉടമകള്‍

ജനുവരി 25 നാണ് പദ്മാവത് റിലീസ് ചെയ്യുന്നത്

ബോളിവുഡ് ചിത്രം പദ്മാവാത് പ്രദര്‍ശിപ്പിക്കരുതെന്നാവശ്യപ്പെട്ട് അഹമ്മദാബാദില്‍ കര്‍ണിസേന നടത്തിയ മാര്‍ച്ച് ആക്രമാസക്തമായി. മള്‍ട്ടിപ്ലെക്‌സുകള്‍ ഉള്‍പ്പെടെയുള്ള തിയേറ്ററുകള്‍ക്കു നേരെ ആക്രമണം ഉണ്ടാവുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ജനുവരി 25 ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് കര്‍ണിസേന പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി അഹമ്മദാബാദിലുള്ള അക്രോപോളിസ്, അഹമ്മദാബാദ് വണ്‍, ഹിമാലയ മാള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടിപ്ലെക്‌സുകളിലേക്കും സിനിമാക്‌സ് എന്ന തിയേറ്റര്‍ കോപ്ലക്‌സിലേക്കും പ്രകടനമായി എത്തിയത്. പ്രതിഷേധം അതിരുവിടുകയും പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ 150 ലേറെ കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും നാശമുണ്ടാകുകയും ചെയ്തു. അക്രമണം ഭയന്ന് തങ്ങള്‍ പദ്മാവ് പ്രദര്‍ശിപ്പിക്കുന്നില്ലെന്ന തീരുമാനം എടുത്തിരിക്കുകയാണ് തിയേറ്റര്‍ ഉടമകള്‍.

അതേസമയം ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ കര്‍ണിസേന പ്രവര്‍ത്തകരുടെ പങ്ക് നിഷേധിക്കുകയാണ് കര്‍ണിസേന ഗുജറാത്ത് യൂനിറ്റ് ചീഫ് രാജ് ശെഖാവത്ത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍