UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയിലെ ഹൈക്കമ്മിഷണറെ പാകിസ്ഥാന്‍ തിരിച്ചുവിളിച്ചു

പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് എല്ലാ വിധ സുരക്ഷയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നാണ് ഇന്ത്യയുടെ പ്രതികരണം

ഇന്ത്യയിലെ ഹൈക്കമ്മിഷണറെ പാകിസ്ഥാന്‍ തിരിച്ച് വിളിച്ചു. പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഡല്‍ഹിയില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പാകിസ്ഥാന്റെ നടപടി. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പാക് ഡെപ്യൂട്ടി ഹൈക്കമ്മിഷണറുടെ കാര്‍ പിന്തുടര്‍ന്ന് ചിലര്‍ അസഭ്യ വര്‍ഷം നടത്തിയെന്ന് പാകിസ്ഥാന്‍ പരാതി നല്‍കിയിരുന്നു.

പരാതി നല്‍കിയിട്ടും ഇന്ത്യയുടെ ഭാഗത്തു നിന്നും അനുകൂലമായ യാതൊരു നടപടികളുമുണ്ടായിട്ടില്ലെന്ന് ആരോപിച്ചാണ് പാകിസ്ഥാന്‍ സൊഹൈലി മഹമൂദിനെ തിരികെ വിളിച്ചത്. തങ്ങളുടെ നിരവധി ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ഇന്ത്യയില്‍ അപമാനിക്കപ്പെടുന്നുണ്ടെന്ന് നേരത്തെയും പരാതി നല്‍കിയിട്ടുണ്ടെന്നാണ് പാകിസ്ഥാന്‍ പറയുന്നത്.

അതേസമയം പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് എല്ലാ വിധ സുരക്ഷയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നാണ് ഇന്ത്യയുടെ പ്രതികരണം. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ നിരന്തരമായി പാകിസ്ഥാനില്‍ അപമാനിക്കപ്പെടുന്നുണ്ട്. എന്നാല്‍ തങ്ങള്‍ ഇതിനെ നയതന്ത്രപരമായാണ് കൈകാര്യം ചെയ്യുന്നതെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍