UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുല്‍ഭൂഷണ്‍ യാദവിന് നിയമവിദഗ്ധനെ അനുവദിക്കുമെന്ന് പാകിസ്ഥാന്‍

യാദവിനെ വിട്ടയയ്ക്കണമെന്നും ഇന്ത്യയിലേക്ക് മടക്കിയയ്ക്കണമെന്നുമുള്ള ആവശ്യം ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്

പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന് നിയമവിദഗ്ധനെ അനുവദിക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതി കുല്‍ഭൂഷണിന്റെ വധശിക്ഷ റദ്ദാക്കി മണിക്കൂറുകള്‍ക്കകമാണ് പാകിസ്ഥാന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. പാകിസ്ഥാന്‍ നിയമപ്രകാരമുള്ള നിയമവിദഗ്ധനെ കുല്‍ഭൂഷണിന് അനുവദിക്കുമെന്നാണ് ഇന്നലെ രാത്രി പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനിടെ യാദവിനെ വിട്ടയയ്ക്കണമെന്നും ഇന്ത്യയിലേക്ക് മടക്കിയയ്ക്കണമെന്നുമുള്ള ആവശ്യം ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ കേന്ദ്ര വിദേശകാര്യ മന്ത്രിയും യാദവിന്റെ വിഷയം അന്താരാഷ്ട്ര നീതിന്യായ കോടതിയ്ക്ക് മുന്നിലെത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച വിദേശകാര്യ സെക്രട്ടറിയുമായിരുന്ന എസ് ജയ്ശങ്കര്‍ ഇക്കാര്യം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിച്ചു. ഈ വിഷയത്തില്‍ പാകിസ്ഥാന്‍ എത്രയും വേഗം നടപടിയെടുക്കണമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാറും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവിദ്ഗ്ധനെ അനുവദിക്കാന്‍ ഇന്ത്യ പാകിസ്ഥാന് പുതിയ അപേക്ഷയൊന്നും നല്‍കേണ്ടതില്ലെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി. കേസില്‍ തങ്ങളാണ് വിജയിച്ചതെന്ന പാകിസ്ഥാന്റെ വാദവും അദ്ദേഹം തള്ളി. ‘കള്ളം പ്രചരിപ്പിക്കാന്‍ പാകിസ്ഥാന് അവരുടേതായ കാരണങ്ങളുണ്ട്’ എന്നാണ് അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്.

യാദവിന്റെ കേസില്‍ പാകിസ്ഥാന്‍ നിയമപ്രകാരം മുന്നോട്ട് പോകുമെന്നാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത്. ‘കുല്‍ഭൂഷണ്‍ യാദവിനെ കുറ്റവിമുക്തനാക്കാത്ത അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നു. പാകിസ്ഥാനിലെ ജനങ്ങളോട് കുറ്റം ചെയ്തയാളാണ് അയാള്‍. പാകിസ്ഥാന്‍ നിയമപ്രകാരം തന്നെ മുന്നോട്ട് പോകും. തങ്ങള്‍ നിയമം അനുസരിക്കുമെന്ന് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറും വ്യക്തമാക്കിയിരുന്നു.

യാദവ് പാകിസ്ഥാനില്‍ തന്നെ തുടരുമെന്നും പാകിസ്ഥാന്‍ നിയമപ്രകാരം അദ്ദേഹത്തെ സംരക്ഷിക്കുമെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും അറിയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്ന വിധി ഇന്ത്യ പാകിസ്ഥാനില്‍ നിന്നും നേടിയത്. ചാരപ്രവര്‍ത്തനത്തനം ഭീകരവാദം എന്നീ കുറ്റങ്ങളാണ് യാദവിന് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്.

read more:ട്രംപ് ‘ഫാസിസ്റ്റ്’; വംശീയ പ്രചാരണത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്സ് പ്രതിനിധി ഇൽഹാൻ ഒമർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍