നാളെ പാലായില്‍ നടക്കുന്ന യുഡിഎഫ് യോഗത്തിനെത്തുമെന്ന് ജോസഫ്
പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് പിന്തുണ സൂചിപ്പിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജനകീയ മുഖമില്ലാത്തയാളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. അതേസമയം വെള്ളാപ്പള്ളി അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
അതേസമയം ഓണം കഴിയുന്നതോടെ കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് പ്രചരണത്തിനിറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ആദ്യപടിയായി നാളെ പാലായില്‍ നടക്കുന്ന യുഡിഎഫ് യോഗത്തിനെത്തുമെന്ന് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. അനുകൂല സാഹചര്യമായതുകൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്നും ജോസഫ് പറഞ്ഞു. പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയസാധ്യതയുണ്ടെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ജോസഫ് തയ്യാറായില്ല. നിഷ ജോസ് കെ മാണിയായിരുന്നു സ്ഥാനാര്‍ത്ഥിയെങ്കില്‍ വിജയിച്ചേനെയെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
എല്‍ഡിഎഫ് വെള്ളാപ്പള്ളിയുടെ പിന്തുണയെ സ്വാഗതം ചെയ്തിരിക്കുകയാണ്. എന്നാല്‍ താന്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നയാളാണെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ പ്രതികരണം.
also read:പേരാമ്പ്രയിലെ വിദ്യാർത്ഥിനിയുടെ മരണം ഷിഗെല്ല വൈറസ് ബാധിച്ചെന്ന് സംശയം