UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല പന്തളം രാജകുടുംബത്തിന് അവകാശപ്പെട്ടത്, സര്‍ക്കാരിനെന്ത് കാര്യമെന്ന് കെ സുരേന്ദ്രന്‍

ശബരിമലയില്‍ വരുന്ന സ്ത്രീകള്‍ സിപിഎമ്മിന്റെ ചാവേറുകള്‍

ശബരിമല പന്തളം രാജ കുടുംബത്തിന്റെ അവകാശത്തിലുള്ളത്. സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍. യാതൊരുവിധ പ്രകോപനമോ ക്രമസമാധന വിരുദ്ധമായ കാര്യങ്ങളൊ ഒന്നും ചെയ്യാത്ത തന്ത്രി കുടുംബത്തിലെ വൃദ്ധരായ സ്ത്രീകളെ അടക്കം അറസ്റ്റ് ചെയ്തത് എന്തിനാണെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് ചോദിച്ചു. അതീവ സുരക്ഷ മേഖലയായ ശബരിമലയില്‍ സമരവും പ്രതിഷേധവും നടത്തുന്നത് ശരിയാണോ എന്ന ചോദ്യത്തിനാണ് ശബരിമലയിലെ അവകാശം തന്ത്രി കുടുംബത്തിനാണെന്ന് സുരേന്ദ്രന്‍ അവകാശപ്പെട്ടത്. വിശ്വാസികള്‍ നടത്തുന്നത് സമരമല്ലെന്നും നാമജപ പ്രതിഷേധമാണെന്നും നാമജപം നടത്തുന്നവരെ സര്‍ക്കാര്‍ എന്തിനാണ് പേടുക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. വിശ്വാസികളായ സ്ത്രീകളല്ല ശബരിമലയില്‍ വരുന്നതെന്നും സിപിഎമ്മിന്റെ ചാവേറുകളാണ് എത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു. ബിജെപി പ്രതിഷേധിക്കുന്ന വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്നും വരും ദിവസങ്ങളിലും പ്രതിഷേധക്കാര്‍ക്കൊപ്പം ബിജെപി ഉണ്ടാകുമെന്നും പറയുന്ന സുരേന്ദ്രന്‍ ഈ സമരം പാര്‍ട്ടി ഏറ്റെടുക്കുമെന്ന സൂചനയും നല്‍കുന്നുണ്ട്.ശബരിമലയിലെ തന്ത്രിയായിരുന്ന അന്തരിച്ച കണ്ഠര് മഹേശ്വരരിന്റെ ഭാര്യ ദേവകി അന്തര്‍ജനം, മകള്‍ മല്ലിക അന്തര്‍ജനം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാമജപ പരിപാടിയാല്‍ ബിജെപി സജീവമായിരിക്കുകയാണ് ഇപ്പോള്‍.

‘പന്തളം കൊട്ടാരം കൈയേറിയതാണ് ശബരിമല’; അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന മലംപണ്ടാരം ആദിവാസികള്‍ പറയുന്നു

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍