മുകേഷ് സിംഗിന്റെ ചിത്രവും രണ്ട് പ്രശസ്തരുടെ ചിത്രങ്ങളും വച്ചാണ് പോസ്റ്റര്‍ അച്ചടിച്ചത്
നിര്‍ഭയക്കേസ് പ്രതി മുകേഷ് സിംഗിന്റെ ചിത്രവുമായി പഞ്ചാബ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ട് ബോധവല്‍ക്കരണ പോസ്റ്റര്‍. നിര്‍ഭയക്കേസില്‍ പ്രതിയാണെന്ന് തെളിഞ്ഞ മുകേഷ് സിംഗ് ഇപ്പോള്‍ ശിക്ഷ അനുഭവിക്കുകയാണ്. വധശിക്ഷയാണ് ഇയാള്‍ക്ക് കോടതി വിധിച്ചിരിക്കുന്നത്.
2012 ഡിസംബറില്‍ ഓടുന്ന ബസില്‍ വച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതും ബസില്‍ നിന്നും എറിഞ്ഞ് കൊലപ്പെടുത്തിയതുമാണ് നിര്‍ഭയക്കേസ്. ബസിന്റെ ഡ്രൈവര്‍ ആയിരുന്നു മുകേഷ് സിംഗ്. മുകേഷ് സിംഗിന്റെ ചിത്രവും രണ്ട് പ്രശസ്തരുടെ ചിത്രങ്ങളും വച്ചാണ് പോസ്റ്റര്‍ അച്ചടിച്ചത്.
വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കാന്‍ ഉദ്ദേശിച്ചുള്ള പോസ്റ്റര്‍ സ്വാഗതാര്‍ഹമാണെങ്കിലും ചിത്രം മാറിപ്പോയത് മൂലം ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ രൂക്ഷ വിമര്‍ഷനമാണ് നേരിടുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
read more:‘ജാതി ക്രിസ്ത്യാനി’കളുടെ കേരളത്തില്‍ അദൃശ്യവല്‍ക്കരിക്കപ്പെടുന്ന ദളിത് ക്രൈസ്തവര്‍