UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിമാനത്തിനുള്ളില്‍ പുകവലിക്കണമെന്ന് യാത്രക്കാരന്റെ ആവശ്യം: വൈകിയത് മൂന്ന് മണിക്കൂര്‍

വിമാനത്തിനുള്ളില്‍ പുകവലിക്കാന്‍ പറ്റില്ലെന്ന് അറിയിച്ചതോടെ യാത്രക്കാരന്‍ വാഗ്വാദത്തിന് മുതിരുകയായിരുന്നു

വിമാനത്തിനുള്ളില്‍ പുകവലിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരന്‍ ബഹളം വച്ചപ്പോള്‍ വിമാനം വൈകിയത് മൂന്ന് മണിക്കൂര്‍. ഒടുവില്‍ യാത്രക്കാരനെയും കുടുംബത്തെയും വിമാനത്തില്‍ നിന്നും ഇറക്കിവിട്ടതിന് ശേഷമാണ് പുറപ്പെടാന്‍ സാധിച്ചത്. അമൃത്സറില്‍ നിന്നും ഡല്‍ഹി വഴി കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന വിസ്താര എയര്‍ലൈന്‍സിന്റെ യുകെ 707 വിമാനത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം.

വിമാനത്തിനുള്ളില്‍ പുകവലിക്കാന്‍ അനുവദിക്കണമെന്നാണ് യാത്രക്കാരന്‍ ഫ്‌ളൈറ്റ് അറ്റന്‍ഡറോട് സംസാരിച്ചത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. എന്നാല്‍ വിമാനത്തിനുള്ളില്‍ പുകവലിക്കാന്‍ പറ്റില്ലെന്ന് അറിയിച്ചതോടെ യാത്രക്കാരന്‍ വാഗ്വാദത്തിന് മുതിരുകയായിരുന്നു. തുടര്‍ന്ന് ഇയാളെയും കുടുംബത്തെയും ഡല്‍ഹി വിമാനത്താവളത്തില്‍ തന്നെ ഇറക്കിവിട്ട ശേഷം വിമാനം യാത്ര തുടര്‍ന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍