UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

ശസ്ത്രക്രിയയ്ക്ക് ശേഷം പിത്താശയത്തിലെ നീര് പുറത്തുപോകാന്‍ ട്യൂബ് ഇടണം. ഈ ട്യൂബ് ഇട്ടിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. ചികിത്സാ പിഴവ് മൂലമാണ് മരണം സംഭവിച്ചതെന്ന് രോഗിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. പിത്താശയക്കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയാണ് മരിച്ചത്. ചികിത്സാ രേഖകള്‍ അടക്കം രോഗിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും പരാതി നല്‍കി.

ചേമഞ്ചേരി സ്വദേശി ബൈജു ഏപ്രില്‍ 13നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെയാണ് പിത്താശയത്തിലെ കല്ല് നീക്കം ചെയ്തത്. രണ്ട് ദിവസത്തിനകം ആശുപത്രി വിടാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും രോഗി ഗുരുതരാവസ്ഥയിലായി. ശസ്ത്രക്രിയയ്ക്ക് ശേഷം പിത്താശയത്തിലെ നീര് പുറത്തുപോകാന്‍ ട്യൂബ് ഇടണം. ഈ ട്യൂബ് ഇട്ടിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ബൈജുവിനെ രണ്ട് തവണ ഡയാലിസിസിന് വിധേയനാക്കിയിരുന്നു. കൂടുതല്‍ പരിശോധന നടത്താന്‍ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകാനും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ എഴുതി നല്‍കിയിരുന്നു. എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറയുന്നത്.

read more:സ്വാതന്ത്ര്യദിനത്തില്‍ കാട്ടില്‍ കണ്ടെത്തിയ അവള്‍ക്ക് പോലീസ് സ്വതന്ത്രയെന്ന് പേരിട്ടു; ഉപേക്ഷിച്ച അമ്മ ഇപ്പോള്‍ ജയിലില്‍; സിനിമയെ വെല്ലുന്ന ഒരു ജീവിതകഥ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍