UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിനെ കുടുക്കിയത് ഉപേക്ഷിച്ചു പോയ നടിയും സിപിഎം നേതാവും മകനും; വീണ്ടും പി സി ജോര്‍ജ്

കേസ് അന്വേഷിക്കുന്നത് വട്ടിളകിയ പൊലീസുകാര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ മനഃപൂര്‍വം കുടിക്കിയതാണെന്ന ആരോപണം ഒരിക്കല്‍ കൂടി ഉന്നയിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുമ്പോഴായിരുന്നു ആരോപണങ്ങളുമായി വീണ്ടും ജോര്‍ജ് ആഞ്ഞടിച്ചത്. ഉന്നതനായ സിപിഎം നേതാവും അദ്ദേഹത്തിന്റെ മകനും ദിലീപിനെ ഉപേക്ഷിച്ചുപോയ നടിയും ചേര്‍ന്നാണ് ദിലീപിനെതിരേ ഗൂഡാലോചന നടത്തുന്നതെന്നാണ് ജോര്‍ജ് ആരോപിച്ചത്. ആക്രമിക്കപ്പെട്ട നടിക്കെതിരേ നടത്തിയ പരാമര്‍ശങ്ങളില്‍ വീണ്ടും ഉറച്ചു നിന്നുകൊണ്ടു തന്നെയാണ് ഇത്തവണയും ജോര്‍ജ് സംസാരിച്ചത്.

കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിനുനേരെയും ജോര്‍ജ് രൂക്ഷപരാമര്‍ശങ്ങള്‍ ഉയര്‍ത്തി. വട്ടിളകിയവരാണ് അന്വേഷണസംഘമെന്നായിരുന്നു ജോര്‍ജിന്റെ പരിഹാസം. പൊലീസുകാര്‍ നാദിര്‍ഷായെ ഭീഷണിപ്പെടുത്തി മൊഴിയെടുക്കാന്‍ ശ്രമിക്കുകയാണ്. പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തിയ കാര്യം നാദിര്‍ഷാ തന്നോടു പറഞ്ഞിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു.

ദിലീപിന് ഇനിയും ജാമ്യം നിഷേധിക്കാന്‍ കോടതിക്കു കഴിയില്ലെന്നും എന്തുകൊണ്ട് ദിലീപിന് ജാമ്യം നല്‍കാതിരുന്നതെന്നു കോടതി വ്യക്തമാക്കണമെന്നും പി സി ജോര്‍ജ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍