UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരള പൊലീസ് പരമ ചെറ്റകള്‍, നടിക്കെതിരേയും ആക്ഷേപം; കലിതുള്ളി വീണ്ടും പി സി ജോര്‍ജ്

ആ നടി തന്നെയല്ലേ ഇര ഞാനാണെന്നും പറഞ്ഞത്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്നും പൊലീസ് അദ്ദേഹത്തെ മനപൂര്‍വം വേട്ടയാടുകയാണെന്നും പി സി ജോര്‍ജ്. ആക്രമിക്കപ്പെട്ട നടിക്കെതിരേയും ജോര്‍ജ് പരാമര്‍ശം നടത്തി. മുന്‍പ് ഇതേ രീതിയില്‍ ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് നടിയില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജോര്‍ജിന്റെ പുതിയ പരാമര്‍ശങ്ങള്‍. ന്യൂയോര്‍ക്കില്‍വച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് തടത്തിലിനു നല്‍കിയ അഭിമുഖത്തിലാണ് ജോര്‍ജ് പുതിയ വിവാദത്തിനു കാരണമായ പ്രസ്താവനകള്‍ നടത്തിയിരിക്കുന്നതെന്നു മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദിലീപിനെ പൊലീസ് മനപൂര്‍വം വേട്ടയാടുകയാണ്. ഇക്കാര്യം ധൈര്യപൂര്‍വം എവിടെയും പറയാം. തനിക്കും ദിലീപിനും തമ്മില്‍ യാതൊരുബന്ധവുമില്ല; ജോര്‍ജ് പറയുന്നു.

ദിലീപ് കുറ്റക്കാരനല്ലെന്നതിനു നിരവധി തെളിവുകള്‍ തന്റെ പക്കലുണ്ട്. കേരള പൊലീസ് പരമ ചെറ്റകളാണെന്നും ജോര്‍ജ് ക്ഷുഭിതനായി പറയുന്നു.

നടിക്കെതിരേയും ജോര്‍ജിന്റെ വിമര്‍ശനം വീണ്ടും ഉണ്ടായി. നടിയുടെ പേര് പറയരുതെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഏപ്രില്‍ ഒന്നിന് ഒരു വാരികയുടെ കവര്‍ സ്റ്റോറിയില്‍ വന്ന നടി തന്നെ ഇര താനാണെന്നു സ്വയം അവകാശപ്പെട്ടുകൊണ്ട് പീഡനത്തില്‍ തനിക്കുണ്ടായ വേദനകളെക്കുറിച്ചും വിളമ്പുന്നുണ്ടായിരുന്നുവെന്നും ജോര്‍ജ് പരിഹസിക്കുന്നതായി മനോരമയുടെ വാര്‍ത്തയില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍