UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെ സുരേന്ദ്രന്റെ ഒപ്പം നടന്ന ബിജെപിക്കാര്‍ പോലും വോട്ട് ചെയ്തില്ലെന്ന് പി സി ജോര്‍ജ്ജ്

ജോര്‍ജ്ജിന്റെ സ്വന്തം മണ്ഡലമായ പൂഞ്ഞാറില്‍ 30,000 വോട്ടുകള്‍ മാത്രമാണ് ബിജെപിയ്ക്ക് ലഭിച്ചത്. updates

കെ സുരേന്ദ്രനൊപ്പം നടന്ന ബിജെപി പ്രവര്‍ത്തകര്‍ പോലും അദ്ദേഹത്തിന് വോട്ട് ചെയ്തില്ലെന്ന് എന്‍ഡിഎയിലെ ഏറ്റവും പുതിയ സഖ്യകക്ഷിയായ ജനപക്ഷം നേതാവ് പി സി ജോര്‍ജ്ജ്. ശബരിമല വിഷയം ഉദ്ദേശിച്ചത്ര തെരഞ്ഞെടുപ്പില്‍ അനുകൂലമാക്കാന്‍ സാധിച്ചില്ലെന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

സുരേന്ദ്രന്റെ തോല്‍വിയെക്കുറിച്ച് ബിജെപി കേന്ദ്രനേതൃത്വം അന്വേഷണം നടത്തണമെന്നും ജോര്‍ജ്ജ് ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടെന്നും ജോര്‍ജ്ജ് സമ്മതിക്കുന്നു. പത്തനംതിട്ട മണ്ഡലത്തില്‍ ജയിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. ശബരിമല വിഷയവും ജോര്‍ജ്ജുമായുള്ള സഖ്യവും പാര്‍ട്ടിയ്ക്ക് അനുകൂല ഘടകങ്ങളാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്.

എന്നാല്‍ ജോര്‍ജ്ജിന്റെ സ്വന്തം മണ്ഡലമായ പൂഞ്ഞാറില്‍ 30,000 വോട്ടുകള്‍ മാത്രമാണ് ബിജെപിയ്ക്ക് ലഭിച്ചത്. പത്തനംതിട്ടയിലെ നിയമസഭാ മണ്ഡലങ്ങളില്‍ സുരേന്ദരന് ഏറ്റവും കുറവ് വോട്ട് കിട്ടിയത് ഇവിടെയാണ്. വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്ക് ഇവിടെ എഴുപതിനായിരത്തോളം വോട്ടുമായി വന്‍മുന്നേറ്റം നടത്താനും സാധിച്ചു.

read more:പാലക്കാട്ടെ അട്ടിമറിക്ക് പിന്നില്‍ സ്വാശ്രയ കോളേജ് മേധാവി, പാർട്ടിക്കുള്ളിലേക്ക് നീളുന്ന കടുത്ത ആരോപണവുമായി എം ബി രാജേഷ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍