UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി കെ ശശി നയിക്കുന്ന കാല്‍നട പ്രചരണ ജാഥ ഇന്ന് ആരംഭിക്കും: പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

ഇന്ന് വൈകിട്ട് ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ തിരുവാഴിയോട് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ജാഥ ഔപചാരികമായി ഉദ്ഘാടനം ചെയ്യും

പി കെ ശശി എംഎല്‍എ നയിക്കുന്ന കാല്‍നട പ്രചരണ ജാഥ ഇന്ന് ആരംഭിക്കും. അതേസമയം ഒരു വിഭാഗം പ്രവര്‍ത്തകര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്. ശശിക്കെതിരായ ലൈംഗിക ആരോപണത്തിലെ അന്വേഷണ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതി അന്വേഷിക്കാനിരിക്കെയാണ് ജാഥയുമായി പാലക്കാട് ജില്ലാ നേതൃത്വം മുന്നോട്ട് പോകുന്നത്.

അതേസമയം പ്രതിപക്ഷ യുവജന സംഘടനകള്‍ ജാഥയ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി വനിതാ നേതാവാണ് ശശിക്കെതിരെ ലൈംഗിക പരാതി നല്‍കിയത്. ഇന്ന് വൈകിട്ട് ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ തിരുവാഴിയോട് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ജാഥ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. നാളെ മുതലാണ് ജാഥ ആരംഭിക്കുന്നത്. 25 വരെ ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ പര്യടനം നടക്കും.

അതേസമയം പി കെ ശശിയെ ജാഥാ ക്യാപ്റ്റനായി നിശ്ചയിച്ചതിനെതിരെ പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ശബരിമല വിഷയത്തില്‍ സംഘടിപ്പിച്ച നവോത്ഥാന സദസ് ശശി ഉദ്ഘാടനം ചെയ്തതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടി അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരുന്നതു വരെ ശശിയെ മാറ്റിനിര്‍ത്തേണ്ടതില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. കടുത്ത നിലപാടിലേക്ക് പാര്‍ട്ടി നീങ്ങേണ്ടതില്ലെന്ന് ശശിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കാല്‍നട പ്രചരണ ജാഥ കടന്നു പോകുന്ന വഴികളില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ യുവജന സംഘടനകളുടെ തീരുമാനം.

സിക്ക് കൂട്ടക്കൊല, ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്‍, ‘ഭാരത യക്ഷി’; ചരിത്രം വീണ്ടും വായിക്കേണ്ട കാലമായിരിക്കുന്നു

Exclusive: കര്‍ദിനാള്‍ ആലഞ്ചേരിക്കും ഫ്രാങ്കോയ്ക്കും എതിരെ പോരാടുന്ന ഫാ. അഗസ്റ്റിന്‍ വട്ടോളിയെ പുറത്താക്കാന്‍ സിറോ മലബാര്‍ സഭയുടെ നീക്കം

‘എന്റെ ഭര്‍ത്താവിനെ അവര്‍ കൊല്ലും, എന്നെ പിടിച്ചുകൊണ്ട് പോവും’- നസ്‌ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍