UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത് ഭാര്യ

പെരുമ്പാവൂര്‍ സ്വദേശിയായ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്

മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത് അയാളുടെ ഭാര്യ തന്നെയാണെന്ന് പോലീസ്. പുറത്തൂര്‍ സ്വദേശി ഇര്‍ഷാദിന്റെ ജനനേന്ദ്രിയമാണ് കുറ്റിപ്പുറത്തെ ഒരു ലോഡ്ജ് മുറിയില്‍ വച്ച് മുറിച്ചത്.

ജനനേന്ദ്രിയത്തിന്റെ 70 ശതമാനത്തോളം അറ്റുപോയ നിലയിലാണ്. ഇയാളെ വാളാഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം താന്‍ സ്വയം ജനനേന്ദ്രിയം മുറിച്ചെന്നാണ് ഇര്‍ഷാദ് അവകാശപ്പെടുന്നത്. ഇന്നു രാവിലെ ഇരുവരും ലോഡ്ജിലെത്തി മുറിയെടുക്കുകയായിരുന്നു. വസ്ത്രത്തില്‍ രക്തം പുരണ്ട നിലയില്‍ ലോഡ്ജ് ജീവനക്കാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പെരുമ്പാവൂര്‍ സ്വദേശിയായ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

ആറ് മാസം മുമ്പ് ഇവര്‍ രഹസ്യമായി വിവാഹം കഴിച്ചിരുന്നു. പിന്നീട് യുവാവ് ഗള്‍ഫിലേക്ക് പോകുകയും മടങ്ങിയെത്തിയപ്പോള്‍ വീട്ടുകാര്‍ വേറെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതറിഞ്ഞ യുവതി യുവാവിനെ വിളിച്ചുവരുത്തി പ്രതികാരം ചെയ്യുകയായിരുന്നു. തിരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഒരു കടയില്‍ നിന്നും തെര്‍മോകോള്‍ മുറിക്കുന്ന ബ്ലേഡ് വാങ്ങിയാണ് കൃത്യം നിര്‍വഹിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍