UPDATES

ട്രെന്‍ഡിങ്ങ്

കടുവയെയല്ല, പശുവിനെയാണ് മനുഷ്യര്‍ക്കിന്ന് പേടിയെന്ന് ലാലു

നരേന്ദ്ര മോദി സര്‍ക്കാര്‍ പൊതുമാധ്യത്തില്‍ തൂക്കിക്കൊന്നാലും വര്‍ഗീയ ശക്തികള്‍ക്കെതിരെ പൊരുതുമെന്നും ലാലു

പശു സംരക്ഷണത്തിന്റെ പേരില്‍ ബിജെപി രാജ്യത്ത് ഭീകരത അഴിച്ചുവിടുകയാണെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. മുമ്പ് മനുഷ്യര്‍ക്ക് പേടി കടുവകളായായിരുന്നെങ്കില്‍ ഇന്നത് പശുവിനെയാണെന്നും അദ്ദേഹം പറഞ്ഞു. പാറ്റ്‌നയിലെ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശുവിന്റെ പേരില്‍ ബിജെപി രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ്. മഹാത്മാ ഗാന്ധി ഇന്നു ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് പോലും നാണക്കേട് തോന്നിയേനെ. മുമ്പൊക്കെ മനുഷ്യര്‍ കടുവകളെയായിരുന്നു പേടിച്ചിരുന്നത് എങ്കില്‍ ഇപ്പോഴത് പശുക്കളെയാണ്.

ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തോട് താനൊരിക്കലും സന്ധി ചെയ്യില്ലെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ തന്നെ പൊതുമധ്യത്തില്‍ തൂക്കിക്കൊന്നാലും ഇതില്‍ മാറ്റമില്ലെന്നും ലാലു പറഞ്ഞു.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഓന്തിനെപ്പോലെ നിറം മാറുന്നയാളാണെന്നും ലാലു കുറ്റപ്പെടുത്തി. ഏതു ഭാഗത്തേക്കാണ് നിതീഷ് തിരിയുകയെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലെന്നും ലാലു പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍