UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇരട്ടക്കൊലക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്: ഐജി ശ്രീജിത്തിന് മേല്‍നോട്ടം

അന്തര്‍ സംസ്ഥാന തലത്തിലുള്ള അന്വേഷണം വേണ്ടതിനാലും തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാലുമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൊടുക്കുന്നുവെന്നാണ് സര്‍ക്കാര്‍ വിശദീകരണം

കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. പോലീസ് മേധാവി ലോക്‌നാഥ് ബഹ്ര ഇന്ന് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ജില്ലയിലെത്താനിരിക്കെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്.

ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണ സംഘത്തിന്റെ മേല്‍നോട്ട ചുമതല. സംഘത്തെ നിശ്ചയിക്കുന്നതും അദ്ദേഹമായിരിക്കും. അന്തര്‍ സംസ്ഥാന തലത്തിലുള്ള അന്വേഷണം വേണ്ടതിനാലും തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാലുമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൊടുക്കുന്നുവെന്നാണ് സര്‍ക്കാര്‍ വിശദീകരണം. നേരത്തെ കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയായിരുന്ന ഡോ. എ ശ്രീനിവാസനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. അതിനിടെ കേസില്‍ അഞ്ച് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ കസ്റ്റഡിയിലെടുത്ത അഞ്ച് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

എച്ചിലടുക്കം സ്വദേശികളായ കെ എം സുരേഷ്, കെ അനില്‍ കുമാര്‍, കുണ്ടംകുഴി സ്വദേശി അശ്വിന്‍, കല്ലിയോട്ട് സ്വദേശികളായ ശ്രീരാഗ്, ഗിജിന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. സിപിഎം ലോക്കല്‍ സെക്രട്ടറി പീതാംബരന്‍, കൊലയാളി സംഘത്തിന് സഞ്ചരിക്കാനുള്ള കാര്‍ തയ്യാറാക്കിയ സജി ജോര്‍ജ്ജ് എന്നിവരുടെ അറസ്റ്റ് നേരത്തെ തന്നെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍