UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൃശൂര്‍ പൂരം: വെടിക്കെട്ടിന് അനുമതി

തൃശൂര്‍ പൂരത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ആചാരവെടി മുടങ്ങി

തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച വെടിക്കെട്ടിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അധികൃതര്‍ വെടിക്കെട്ടിന് അനുമതി നല്‍കി. റവന്യൂ വകുപ്പും എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥരുമാണ് വെടിക്കെട്ടിന് അനുമതി നല്‍കേണ്ടിയിരുന്നത്.

അതേസമയം അനുമതി വൈകിയതിനാല്‍ രാവിലെ എട്ടുമണിക്ക് തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്നും മഠത്തിലേക്ക് വരവ് നായ്ക്കനാര്‍ ജംഗ്ഷനില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന ആചാര വെടി നടന്നില്ല. ജില്ലാ കളക്ടര്‍ എ കൗശികന്‍ ആചാരവെടിയ്ക്ക് അനുമതി നല്‍കാതിരുന്നതാണ് ചടങ്ങ് മുടങ്ങാന്‍ കാരണം. 51 ഗുണ്ടുകളാണ് ആചാര വെടിയായി പൊട്ടിക്കാറ്. ചരിത്രത്തില്‍ ആദ്യമായാണ് ഈ ചടങ്ങ് മുടങ്ങിയത്.

വെടിക്കെട്ടിന് അനുമതി നല്‍കുമെന്ന് കളക്ടര്‍ നേരത്തെ തന്നെ ഉറപ്പു നല്‍കിയിരുന്നു. അതേസമയം സാംപിള്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റതില്‍ പാറമേക്കാവ് ദേവസ്വം അധികൃതര്‍ക്ക് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍