UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷയുടെ അച്ഛന്‍ പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ജിഷയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ ധനസഹായത്തിന്റെ ഓഹരി തനിക്കും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പാപ്പു കോടതിയെ സമീപിച്ചിരുന്നു

പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ അച്ഛന്‍ പാപ്പു(68)വിനെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കുറുപ്പുംപടി ചെറുകുന്നത്ത് ഫാമിനു സമീപം റോഡരികില്‍ ഉച്ചയ്ക്ക് 2.30തോടെയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

കാലങ്ങളായി ചെറുകുന്നത്ത് ഫാമിനോട് ചേര്‍ന്നുള്ള വീട്ടില്‍ ഒറ്റക്കായിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്. മാസങ്ങള്‍ക്ക് മുമ്പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് നടക്കാന്‍ പ്രയാസപ്പെട്ടിരുന്ന പാപ്പു പല രോഗങ്ങളാല്‍ അവശനുമായിരുന്നു. വര്‍ഷങ്ങളായി ജിഷയുടെ വീടുമായി ഇയാള്‍ അകന്നു കഴിയുകയായിരുന്നു. ജിഷയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ ധനസഹായത്തിന്റെ ഓഹരി തനിക്കും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പാപ്പു കോടതിയെ സമീപിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍