UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കായല്‍ കയ്യേറ്റം: തോമസ് ചാണ്ടിക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

കായല്‍ നികത്തി റോഡ് നിര്‍മ്മിച്ചു, എംപി ഫണ്ട് ഉപയോഗിച്ച് അനധികൃതമായി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചു എന്നിവയാണ് ആരോപണങ്ങള്‍

കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജനതാദള്‍ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് നല്‍കിയ ഹര്‍ജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്.

കായല്‍ നികത്തി റോഡ് നിര്‍മ്മിച്ചു, എംപി ഫണ്ട് ഉപയോഗിച്ച് അനധികൃതമായി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചു എന്നിവയാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച കോടതി പത്തുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് നല്‍കാന്‍ രണ്ടാഴ്ച സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് കോടതി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍