UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെട്രോള്‍ വിലവര്‍ദ്ധനവ് പാവപ്പെട്ടവര്‍ക്ക് വേണ്ടിയെന്ന് കണ്ണന്താനം

പാവപ്പെട്ടവരുടെ ക്ഷേമനിധിയ്ക്കുള്ള പണം കണ്ടെത്തുന്നത് പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ നിന്നാണെന്നും കണ്ണന്താനം

ക്രമാധീതമായ ഇന്ധനവില വര്‍ദ്ധനവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വാഹനമുള്ളവര്‍ പട്ടിണി കിടക്കുന്നവരല്ലെന്നും പെട്രോള്‍ ഉപയോഗിക്കുന്നത് അതിനുള്ള കഴിവുണ്ടായിട്ടാണെന്നുമാണ് കണ്ണന്താനം പറയുന്നത്.

വിലവര്‍ദ്ധനവ് ബോധപൂര്‍വമുള്ള നടപടിയാണെന്നാണ് കണ്ണന്താനം പറയുന്നത്. പാവപ്പെട്ടവരുടെ ക്ഷേമനിധിയ്ക്കുള്ള പണം കണ്ടെത്തുന്നത് പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ നിന്നാണെന്നും കണ്ണന്താനം പറയുന്നു. ബിജെപി സംസ്ഥാന കാര്യാലയം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും താഴേത്തട്ടിലുള്ളവരുടെ ഉന്നമനമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. അവര്‍ക്ക് ഭക്ഷണം, വീട്, കക്കൂസ്, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്. ഇതിനായി ലക്ഷക്കണക്കിന് കോടി രൂപയുടെ ആവശ്യമുണ്ട്. പെട്രോളിയം വില വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ളവയില്‍ നിന്നും കിട്ടുന്ന പണം ഇതിനായാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്.

സംസ്ഥാന സര്‍ക്കാരുകള്‍ സമ്മതിച്ചാല്‍ പെട്രോളിയം, മദ്യം ഇവ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരുന്നത് പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി പറയുന്നു. രാജ്യത്തെ വിലക്കയറ്റം നാല് ശതമാനം മാത്രമാണമെന്നും അദ്ദേഹം പറയുന്നു. ഇത് റിസര്‍വ് ബാങ്ക് അനുവദിച്ചതിനേക്കാള്‍ അരശതമാനം കുറവാണെന്നും കണ്ണന്താനം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍