UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി: ദാസ്യപ്പണി വിവാദം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി

പോലീസ് ജനാധിപത്യ ബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും സമീപകാലത്തെ വിവാദങ്ങള്‍ സര്‍ക്കാരിനെ ദോഷകരമായി ബാധിച്ചെന്നും പിണറായി

പോലീസിലെ ദാസ്യപ്പണി വിവാദം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് ജനാധിപത്യ ബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദാസ്യപ്പണി വിവാദം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് പോലീസിന് ശകാരവും മുന്നറിയിപ്പുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. പോലീസ് ജനാധിപത്യ ബോധത്തോടെ പ്രവര്‍ത്തിക്കണം. എന്നാല്‍ സമീപകാലത്തുണ്ടായ വിവാദങ്ങള്‍ സര്‍ക്കാരിനെ ദോഷകരമായി ബാധിച്ചു. കേരളം ഉയര്‍ന്ന ജനാധിപത്യ ബോധം വച്ചുപുലര്‍ത്തുന്ന സംസ്ഥാനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനസേവകരായ പോലീസുകാരും അതുപോലെ ആയിരിക്കണം. ജനങ്ങളുടെ സേവനങ്ങള്‍ക്കായിരിക്കണം പോലീസ് മുന്‍കരുതല്‍ നല്‍കേണ്ടതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പോലീസുകാരെയും കാമ്പ് ഫോളോവര്‍മാരെയും ഒപ്പം നിര്‍ത്തണം. എന്നാല്‍ ഇതെല്ലാം ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമായിരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഗൗരവമുള്ള കേസുകളുടെ അന്വേഷണത്തിന് എസ് പിമാര്‍ മേല്‍നോട്ടം വഹിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍