UPDATES

ട്രെന്‍ഡിങ്ങ്

ചെഗുവേരയുടെ ചിത്രം പതിച്ച പതാകയുമായെത്തിയ പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ ശാസന

പരപ്പനങ്ങാടിയില്‍ ഒരു സര്‍ക്കാര്‍ പരിപാടിക്കിടെയായിരുന്നു സംഭവം

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത സര്‍ക്കാര്‍ പരിപാടിയില്‍ ഏണസ്റ്റോ ചെഗുവേരയുടെ ചിത്രം പതിച്ച പതാകയുമായെത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ ശാസന. സര്‍ക്കാര്‍ പരിപാടി ഡിവൈഎഫ്‌ഐയുടെ മാത്രമല്ലെന്ന് അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കുകയായിരുന്നു.

ഹാര്‍ബറിന്റെ ശിലാസ്ഥാപന വേദിയിലാണ്‌ സംഭവം. വേദിയിലേക്ക് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ ചെഗുവേരയുടെ ചിത്രം പതിച്ച പതാകയുമായി എത്തിച്ചേരുകയായിരുന്നു. എന്നാല്‍ ലോകം മുഴുവന്‍ ബഹുമാനിക്കുന്ന ഒരു വ്യക്തിയുടെ ചിത്രം പതിച്ച പതാകയേന്തുന്നത് നല്ലതാണെങ്കിലും അത് ഏത് വേദിയിലാണെന്ന് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവേശമൊക്കെ നല്ലതാണ് പക്ഷെ സര്‍ക്കാരിന്റെ പരിപാടി ഇടതുപക്ഷത്തിന്റെ മാത്രം പരിപാടിയല്ലെന്നും അദ്ദേഹം ശാസിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍